മു​സ്‌​ലിം ആ​ണ്, മു​സ്‌​ലിം ആ​യി ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം; ഹാ​ദി​യ സു​പ്രീം കോ​ട​തി​യി​ൽ
Tuesday, February 20, 2018 6:50 PM IST
ന്യൂ​ഡ​ല്‍​ഹി: താ​ൻ മു​സ്‌​ലിം ആ​ണെ​ന്നും മു​സ്‌​ലിം ആ​യി ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും വൈ​ക്കം സ്വ​ദേ​ശി​നി ഹാ​ദി​യ സു​പ്രീം കോ​ട​തി​യി​ൽ. ഭ​ർ​ത്താ​വ് ഷെ​ഫി​ൻ ജ​ഹാ​നൊ​പ്പം ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച ഹാ​ദി​യ താ​ൻ നേ​രി​ട്ട പീ​ഡ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഹാ​ദി​യ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

താ​ൻ മു​സ്‌​ലിം ആ​ണ്. മു​സ്‌​ലിം ആ‍​യി ത​ന്നെ ജീ​വി​ക്ക​ണം. മാ​സ​ങ്ങ​ളോ​ളം വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​ഞ്ഞു. മാ​ന​സാ​ന്ത​ര മു​ണ്ടാ​ക്കാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ‌ വീ​ട്ടി​ലെ സ​ന്ദ​ർ​ശ​ക പു​സ്ത​ക​ത്തി​ലു​ണ്ട്. കോ​ട​തി ഇ​ത് പ​രി​ശോ​ധി​ക്ക​ണം. മാ​ന​സി​ക രോ​ഗി​യാ​ണെ​ന്നു​വ​രെ പൊ​തു​സ​മൂ​ഹ​ത്തി​ൽ വ്യാ​പ​ക പ്ര​ചാ​ര​ണം ന​ട​ത്തി. ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്നു​വ​രെ ആ​രോ​പ​ണം ഉ​ണ്ടാ​യി. ഭീ​ക​ര​ബ​ന്ധ​മു​ണ്ടെ​ന്ന മ​ട്ടി​ലാ​ണ് എ​ൻ​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ർ പെ​രു​മാ​റി​യ​ത്. അ​നു​ഭ​വി​ച്ച പീ​ഡ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ‌​ക​ണം. പോ​ലീ​സ് അ​ക​മ്പ​ടി ഒ​ഴി​വാ​ക്കി പൂ​ർ​ണ സ്വാ​ത​ന്ത്ര്യം പു​നഃ​സ്ഥാ​പി​ച്ച് കി​ട്ട​ണ​മെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഹാ​ദി​യ പ​റ​യു​ന്നു.

മാ​താ​പി​താ​ക്ക​ളോ​ട് വെ​റു​പ്പി​ല്ല. അ​ച്ഛ​ൻ അ​ശോ​ക​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണം. വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്ന സ​മ​യ​ത്തു ആ​രൊ​ക്കെ​യാ​ണു സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യി​രു​ന്ന​തെ​ന്ന് അ​ന്വേ​ഷി​ക്ക​ണം. ഷെ​ഫി​ൻ ജ​ഹാ​നൊ​പ്പം ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഹാ​ദി​യ പ​റ​ഞ്ഞു.

വി​വാ​ഹ​ദ​ത്തെ​ക്കു​റി​ച്ച് ഹാ​ദി​യ സ്വ​ത​ന്ത്ര​മാ​യി തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ സു​പ്രീം കോ​ട​തി ഹാ​ദി​യ​യു​ടെ നി​ല​പാ​ട് ആ​രാ​ഞ്ഞി​രു​ന്നു. കോ​യ​മ്പ​ത്തൂ​രി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി ഹാ​ദി​യ​യു​ടെ നി​ല​പാ​ട് കേ​ട്ട ശേ​ഷമാ​ണ് അ​ഭി​ഭാ​ഷ​ക​ൻ സ​ത്യ​വാ​ങ് മൂ​ലം സ​മ​ർ​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ഹാ​ദി​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.