ന​വീ​ൻ പ​ട്നാ​യി​ക്കി​നു നേ​രെ ചെ​രി​പ്പേ​റ്
Tuesday, February 20, 2018 10:44 PM IST
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക്കി​നു നേ​രെ ചെ​രി​പ്പേ​റ്. ബി​ജെ​പു​ർ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. മു​ഖ്യ​മ​ന്ത്രി പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു. എ​ന്നാ​ൽ‌ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന്‍റെ ദേ​ഹ​ത്ത് ചെ​രി​പ്പ് പ​തി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

സം​ഭ​വ​ത്തെ ബി​ജെ​ഡി​യും ബി​ജെ​പി​യും കോ​ൺ​ഗ്ര​സും അ​പ​ല​പി​ച്ചു. ബി​ജെ​പി​യാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് ബി​ജെ​ഡി ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ ബി​ജെ​പി സ്പോ​ൺ​സ​ർ ചെ​യ്ത ആ​ക്ര​മ​ണം ആ​യി​രു​ന്നെ​ന്ന് ബി​ജെ​ഡി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ൻ പ​ട്രോ പ​റ​ഞ്ഞു. മൂ​ന്നാ​ഴ്ച മു​മ്പ് പ​ട്നാ​യി​ക്കി​നു നേ​രെ സ്ത്രീ ​ചീ​മു​ട്ട എ​റി​ഞ്ഞ സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു. ബ​ലോ​സോ​റി​ൽ ത​ല​സാ​രി ബീ​ച്ച് ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.