ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു മ​ർ​ദ​നം: എ​എ​പി എം​എ​ൽ​എ പ്ര​കാ​ശ് ജ​ർ​വാ​ൾ അ​റ​സ്റ്റി​ൽ
Tuesday, February 20, 2018 11:55 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​നെ മ​ർ​ദി​ച്ച കേ​സി​ൽ എ​എ​പി എം​എ​ൽ​എ പ്ര​കാ​ശ് ജ​ർ​വാ​ളി​നെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡി​ഫ​ൻ​സ് കോ​ള​നി​യി​ൽ​നി​ന്നാ​ണ് ജ​ർ​വാ​ളി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ അ​മാ​നു​ള്ള ഖാ​ൻ എം​എ​ൽ​എ പി​ടി​കൂ​ടാ​നു​ണ്ടെ​ന്നും ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 11 ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ​ക്കെ​തി​രേ​യാ​ണ് അ​ൻ​ഷു പ്ര​കാ​ശ് ഡ​ൽ​ഹി സി​വി​ൽ ലൈ​ൻ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ത​നി​ക്കെ​തി​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണം ക​രു​തി​ക്കൂ​ട്ടി ഉ​ണ്ടാ​യ​താ​ണെ​ന്നും സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ആ​രും ത​ട​യാ​ൻ ശ്ര​മി​ച്ചി​ല്ലെ​ന്നു​മാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ പ​രാ തി​യി​ൽ പ​റ​യു​ന്ന​ത്. അ​മാ​നു​ള്ള ഖാ​ൻ, പ്ര​കാ​ശ് ജാ​ർ​വാ​ൾ എ​ന്നീ എം​എ​ൽ​എ​മാ​രാ​ണു ത​ന്നെ മ​ർ​ദി​ച്ച​തെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി പ​റ​യു​ന്നു. യോ​ഗ സ്ഥ​ല​ത്തു​നി​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി നേ​രെ ഡ​ൽ​ഹി ലെ​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​ന്‍റെ വ​സ​തി​യി​ലെ​ത്തി പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.