അമേരിക്കയിലെ ഈസ്റ്റ് ബേയിൽ തുടർച്ചയായ ഭൂചലനങ്ങൾ; ജനങ്ങൾ ഭീതിയിൽ
Wednesday, February 21, 2018 1:40 AM IST
വാഷിംഗ്ടൺ: അമേരിക്കയിലെ ഈസ്റ്റ് ബേയിൽ തുടർച്ചയായ ഭൂചലനങ്ങൾ ഉണ്ടായി. അടുത്തടുത്ത സമയങ്ങളിൽ നാല് തവണയാണ് ഇവിടെ ഭൂമി കുലുങ്ങിയത്. 30 മണിക്കൂറിനിടെ ആറ് തവണ ഭൂമി കുലുങ്ങിയെന്ന് അമേരിക്കൻ ഭൂകമ്പപഠന കേന്ദ്രം വ്യക്തമാക്കി. 2.8, 2.6, 2.3, 3.0, 2.5, 2.6 എന്നിങ്ങനെയാണ് ഭൂചലനങ്ങളുടെ തീവ്രത.

നിരവധി ഓഫീസുകളും സ്കൂളുകളും ഒക്കെയുള്ള ഇവിടെ തുടർച്ചയായി ഭൂചലനങ്ങൾ ഉണ്ടാകുന്നതും അതിന്‍റെ തീവ്രത വർധിക്കുന്നതും പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം ഭൂചലനങ്ങളിലൊന്നും തന്നെ നാശനഷ്ടങ്ങളോ ആളപായമോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.