ചീഫ് സെക്രട്ടറിയെ മർദിച്ച സംഭവം: ആം​ആ​ദ്മി എംഎൽഎ അമാനുള്ള ഖാൻ കീഴടങ്ങി
Wednesday, February 21, 2018 2:41 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി (ആ​പ്) എം​എ​ൽ​എ അ​മാ​നു​ള്ള ഖാ​ൻ കീ​ഴ​ട​ങ്ങി. ഇ​ന്ന് ഉ​ച്ച​യ്ക്ക് ജാ​മി​യ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് അ​മാ​നു​ള്ള കീ​ഴ​ട​ങ്ങി​യ​ത്. എം​എ​ൽ​എ​മാ​രാ​യ അ​മാ​നു​ള്ള ഖാ​ൻ, പ്ര​കാ​ശ് ജാ​ർ​വാ​ൾ എ​ന്നി​വ​രാ​ണ് ത​ന്നെ മ​ർ​ദി​ച്ച​തെ​ന്ന് അ​ൻ​ഷു നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

സം​ഭ​വ​ത്തി​ൽ 11 ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ​ക്കെ​തി​രേ​യാ​ണ് അ​ൻ​ഷു പ്ര​കാ​ശ് ഡ​ൽ​ഹി സി​വി​ൽ ലൈ​ൻ​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നത്. ചീഫ് സെക്രട്ടറിയുടെ പരാതിയിൽ പ്ര​കാ​ശ് ജ​ർ​വാ​ളി​നെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഡി​ഫ​ൻ​സ് കോ​ള​നി​യി​ൽ​നി​ന്നാ​ണ് ജ​ർ​വാ​ളി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

റേ​ഷ​ൻ വി​ത​ര​ണ​ത്തെ​ക്കു​റി​ച്ചു ച​ർ​ച്ച ചെ​യ്യാ​ൻ തി​ങ്ക​ളാ​ഴ്ച വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​നി​ടെ ത​ന്നെ ആ​പ് എം​എ​ൽ​എ​മാ​ർ മ​ർ​ദി​ച്ചു​വെ​ന്നാ​ണു ചീ​ഫ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​ത്. ആ​ക്ര​മ​ണം ക​രു​തി​ക്കൂ​ട്ടി ഉ​ള്ള​താ​ണെ​ന്നും സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ആ​രും ത​ട​യാ​ൻ ശ്ര​മി​ച്ചി​ല്ലെ​ന്നു​മാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി. എം​എ​ൽ​എ​മാ​ർ ത​ന്‍റെ നേ​ർ​ക്ക് ആ​ക്രോ​ശി​ച്ചു​വെ​ന്നും താ​നും ഉ​ദ്യോ​ഗ​സ്ഥ​രും സ​ർ​ക്കാ​രി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് വേ​ണ്ടി കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ് അ​പ​മാ​നി​ച്ചെ​ന്നു​മാ​ണു പ​രാ​തി ന​ൽ​കി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.