ഇ​സ്ര​ത്ത് ജ​ഹാ​ന്‍ വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍: ഗു​ജ​റാ​ത്ത് മു​ൻ ഡി​ജി​പി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി
Wednesday, February 21, 2018 6:55 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​സ്ര​ത്ത് ജ​ഹാ​ന്‍ വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കേ​സി​ല്‍ മു​ൻ ഡി​ജി​പി പി.​പി പാ​ണ്ഡെ​യെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ ആ​ളാ​ണ് പാ​ണ്ഡെ.

പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി ജെ.​കെ പാ​ണ്ഡ്യ​യാ​ണ് പാ​ണ്ഡ​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്. പ്ര​തി​ക്കെ​തി​രാ​യ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കൊ​ല​പാ​ത​കം എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്കൊ​ന്നും തെ​ളി​വി​ല്ലെ​ന്ന് ക​ണ്ട കോ​ട​തി പാ​ണ്ഡെ​യു​ടെ വി​ടു​ത​ൽ ഹ​ർ​ജി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

2004 ജൂ​ൺ 15ന് ​മ​ല​യാ​ളി​യാ​യ പ്രാ​ണേ​ഷ് കു​മാ​ർ പി​ള്ള​യും മും​ബൈ സ്വ​ദേ​ശി​നി ഇ​സ്ര​ത് ജ​ഹാ​നും അ​ട​ക്കം നാ​ലു​പേ​ർ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​ത് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യാ​യി​രു​ന്ന പി.​പി.​പാ​ണ്ഡെ​യു​ടെ അ​റി​വോ​ടെ ന​ട​ന്ന വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ലാ​ണെ​ന്നാ​യി​രു​ന്നു സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.