ഷെ​രീ​ഫി​നു വീ​ണ്ടും തി​രി​ച്ച​ടി; പാ​ർ​ട്ടി​ അ​ധ്യ​ക്ഷ​സ്ഥാ​നം വ​ഹി​ക്കു​ന്ന​തി​ൽ​നി​ന്നും അ​യോ​ഗ്യ​നാ​ക്കി
Wednesday, February 21, 2018 11:41 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫി​നു വീ​ണ്ടും സു​പ്രീം കോ​ട​തി​യി​ൽ​നി​ന്നും തി​രി​ച്ച​ടി. പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ​സ്ഥാ​നം വ​ഹി​ക്കു​ന്ന​തി​ൽ​നി​ന്നും ഷെ​രീ​ഫി​നെ കോ​ട​തി അ​യോ​ഗ്യ​നാ​ക്കി. പാ​ന​മ പേ​പ്പേ​ഴ്സ് കേ​സി​ൽ ഷെ​രീ​ഫി​നെ​തി​രാ​യ കേ​സ് പ​രി​ഗ​ണി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് സാ​ഖി​ബ് നി​സാ​ർ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് ത​ന്നെ​യാ​ണ് ഇ​ന്ന​ത്തെ വി​ധി പു​റ​പ്പെ​ടു​വി​ച്ച​തും.

ദേ​ശീ​യ അ​സം​ബ്ലി​യി​ലോ​ക്കോ സെ​ന​റ്റി​ലേ​ക്കോ നോ​മി​നേ​റ്റ് ചെ​യ്യു​ന്ന​തി​നും, ഉ​ത്ത​ര​വോ​ടെ ഷെ​രീ​ഫി​ന് അ​ധി​കാ​ര​മി​ല്ലാ​താ​യി. നോ​മി​നേ​റ്റ് ചെ​യ്യു​ന്ന പേ​പ്പ​റു​ക​ളി​ൽ ഷെ​രീ​ഫി​ന് ഒ​പ്പു​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഭ​ര​ണ​ഘ​ട​ന​യു​ടെ 62, 63 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.