സി​പി​എം ന​രാ​ധ​മ സം​ഘ​ട​ന; ശു​ഹൈ​ബ് വ​ധ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നെ കു​ത്തി കെ.​സു​രേ​ന്ദ്ര​ന്‍
Thursday, February 22, 2018 1:27 AM IST
കോ​ഴി​ക്കോ​ട്: സി​പി​എം ന​രാ​ധ​മ സം​ഘ​ട​ന​യാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ. എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞാ​ൽ ക​ണ്ണൂ​ർ സി​പി​എം ഓ​ഫി​സി​ലെ അ​ടി​ച്ചു​ത​ളി​ക്കാ​ര​ൻ പോ​ലും കേ​ൾ​ക്കി​ല്ലെ​ന്നും ബി​ജെ​പി​ക്കാ​രെ കൊ​ന്നു​ത​ള്ളി​യ​പ്പോ​ൾ കോ​ണ്‍​ഗ്ര​സു​കാ​ർ ഗാ​ല​റി​യി​ലി​രു​ന്നു ക​ളി​കാ​ണു​ന്ന മൂ​ഡി​ലാ​യി​രു​ന്നെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ കു​റ്റ​പ്പെ​ടു​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​രേ​ന്ദ്ര​ന്‍റെ വി​മ​ർ​ശ​നം.

എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞാ​ൽ ക​ണ്ണൂ​ർ സി​പി​എം ഓ​ഫി​സി​ലെ ഒ​രു അ​ടി​ച്ചു​ത​ളി​ക്കാ​ര​ൻ പോ​ലും കേ​ൾ​ക്കി​ല്ല. ഇ​ന്നു​ന​ട​ന്ന​തു മു​ഴു​വ​ൻ നാ​ട​കം. ഇ​നി ന​ട​ക്കാ​നി​രി​ക്കു​ന്ന​തും നാ​ട​കം. ഒ​രു​പാ​ടു ബി​ജെ​പി​ക്കാ​രെ കൊ​ന്നു​ത​ള്ളി​യ​പ്പോ​ൾ കോ​ണ്‍​ഗ്ര​സു​കാ​ർ ഗാ​ല​റി​യി​ലി​രു​ന്നു ക​ളി​കാ​ണു​ന്ന മൂ​ഡി​ലാ​യി​രു​ന്നു. സി​പി​എം ഒ​രു ന​രാ​ധ​മ സം​ഘ​ട​ന​യാ​ണ്. അ​തി​നെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​ൻ അ​സാ​മാ​ന്യ മേ​ധാ​ശ​ക്തി​യു​ള്ള ആ​ളു​ക​ൾ​ക്കേ സാ​ധി​ക്കു​ക​യു​ള്ളൂ. അ​വി​ടെ​യാ​ണു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്- സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്തു​മെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രേ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി എ.​കെ. ബാ​ല​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ണ്ണൂ​രി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഏ​ത് അ​ന്വേ​ഷ​ണ​ത്തി​നും ത​യാ​റാ​ണ്. നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ർ​ക്കും അ​സം​തൃ​പ്തി​യി​ല്ല. ക​ണ്ണൂ​രി​ൽ സ​മാ​ധാ​നം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ കോ​ണ്‍​ഗ്ര​സ്-​സി​പി​എം നേ​താ​ക്ക​ൾ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യാ​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ യോ​ഗം ബ​ഹി​ഷ്ക​രി​ക്കു​ക​യും ചെ​യ്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.