ഇ​ന്ത്യ​യി​ൽ ഇ​ര​ട്ട​ക്കു​ട്ടി പ​ദ്ധ​തി ന​ട​പ്പാ​ക്കി ജ​ന​സം​ഖ്യ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ഹ​ർ​ജി
Thursday, February 22, 2018 4:11 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ജ​ന​സം​ഖ്യ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. ഡ​ൽ​ഹി ബി​ജെ​പി നേ​താ​വ് അ​ശ്വി​നി​കു​മാ​ർ ഉ​പാ​ധ്യാ​യ​യാ​ണ് ഹ​ർ​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ർ​ല​മെ​ന്‍റ്, നി​യ​മ​സ​ഭ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​കി​ൽ മ​ത്സ​രി​ക്കു​ക, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ രൂ​പീ​ക​രി​ക്കു​ക, രാ​ഷ്ട്രീ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ദ​വി​ക​ൾ വ​ഹി​ക്കു​ക, ജു​ഡീ​ഷ​റി​യി​ലും എ​ക്സി​ക്യു​ട്ടീ​വി​ലും തൊ​ഴി​ൽ, സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ൾ, സ​ബ്സി​ഡി​ക​ൾ എ​ന്നി​വ നേ​ടു​ക തു​ട​ങ്ങി​യ​വ​യ്ക്ക് ര​ണ്ടു കു​ട്ടി​ക​ൾ എ​ന്ന​ത് മാ​ന​ദ​ണ്ഡ​മാ​ക്കി മാ​റ്റാ​ൻ സു​പ്രീം കോ​ട​തി ഇ​ട​പെ​ട്ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ശ്വി​നി​കു​മാ​ർ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

രാ​ജ്യ​ത്തെ ജ​ന​സം​ഖ്യാ​പ്പെ​രു​പ്പം ത​ട​യാ​ൻ സ​ർ​ക്കാ​രു​ക​ൾ ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടി​ല്ലെ​ന്നും സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കു​മാ​യി വ​ന്ധ്യം​ക​ര​ണ കാ​ന്പ​യ്നു​ക​ൾ തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ജ​ന​സം​ഖ്യാ​നി​യ​ന്ത്ര​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ടു​ത്തി​ടെ നാ​ലു ഹ​ർ​ജി​ക​ൾ സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. കു​ട്ടി​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​ത് മ​റി​ക​ട​ക്കു​ന്ന​വ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ. 2030 ആ​കു​ന്പോ​ഴേ​യ്ക്കും ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റു​മെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.