ശുഹൈബ് വധം: സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സുധാകരൻ സമരത്തിന്
Thursday, February 22, 2018 4:01 PM IST
ക​ണ്ണൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ന്ന​തു​വ​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ ക​ള​ക്ട്രേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം തു​ട​രാ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നം. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് സ​മ​രം തു​ട​രാ​നു​ള്ള തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​ന്ന് സ​മ​ര​പ്പ​ന്ത​ലി​ൽ ചേ​ർ​ന്ന യു​ഡി​എ​ഫ് നേ​തൃ​യോ​ഗ​മാ​ണ് സ​മ​രം സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ യ​ഥാ​ർ​ഥ പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 48 മ​ണി​ക്കൂ​റാ​ണ് സു​ധാ​ക​ര​ൻ ആ​ദ്യം സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നീ​ട് യു​ഡി​എ​ഫ് തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നു സ​മ​രം നീ​ട്ടു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് സു​ധാ​ക​ര​ൻ സ​മ​രം ആ​രം​ഭി​ച്ച​ത്. ശു​ഹൈ​ബ് കൊ​ല​ക്കേ​സി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് യു​ഡി​എ​ഫ് അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.