പോ​ലീ​സി​നു മു​ഖം ന​ഷ്ട​പ്പെ​ട്ടു, സി​പി​ഐ മു​ന്ന​ണി​യെ ദു​ർ​ബ​ല​മാ​ക്കി; വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം റി​പ്പോ​ർ​ട്ട്
Thursday, February 22, 2018 5:40 PM IST
തൃ​ശൂ​ർ: സി​പി​ഐ​ക്കും സം​സ്ഥാ​ന പോ​ലീ​സി​നു​മെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സ​മി​തി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്. ഭ​ര​ണം മാ​റി​യി​ട്ടും പോ​ലീ​സി​നെ മാ​റ്റാ​നാ​യി​ല്ലെ​ന്നും സി​പി​ഐ​യു​ടെ പ​ര​സ്യ നി​ല​പാ​ടു​ക​ൾ മു​ന്ന​ണി​യെ ദു​ർ​ബ​ല​മാ​ക്കു​ക​യാ​ണെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ഭ​ര​ണം മാ​റി​യി​ട്ടും പോ​ലീ​സി​നെ മാ​റ്റാ​നാ​യി​ല്ല. മു​ൻ സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​ച്ച മാ​ത്ര​മാ​ണ് ഇ​പ്പോ​ഴും പോ​ലീ​സ്. പോ​ലീ​സി​ൽ പ​ല രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ക്കാ​രു​മു​ണ്ട്. ഇ​തു​കൊ​ണ്ടു​ത​ന്നെ പോ​ലീ​സി​ന്‍റെ മു​ഖം മാ​റു​ന്നി​ല്ല. പോ​ലീ​സി​നു പൂ​ർ​ണ​സ്വാ​ത​ന്ത്ര്യം ന​ൽ​കി​യ​തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ൾ സ​ർ​ക്കാ​രി​നു ല​ഭി​ച്ചി​ല്ല. പോ​ലീ​സി​ന് ജ​ന​കീ​യ മു​ഖം ന​ഷ്ട​പ്പെ​ട്ടോ​യെ​ന്നു പ​രി​ശോ​ധി​ക്ക​ണം എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ലെ പോ​ലീ​സി​നെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പോ​ലീ​സ് വ​കു​പ്പി​നെ​തി​രേ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ മു​ത​ൽ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളു​യ​രു​ന്നു​ണ്ട്. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു പോ​ലും സ്റ്റേ​ഷ​നി​ൽ ക​യ​റാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു വി​മ​ർ​ശ​ന​ങ്ങ​ൾ. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​പ്പോ​ൾ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലും കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളു​ണ്ടാ​കു​ന്ന​ത്.

എ​ൽ​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​യാ​യ സി​പി​ഐ​ക്കെ​തി​രേ​യും റി​പ്പോ​ർ​ട്ടി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണു​ള്ള​ത്. സി​പി​ഐ​യു​ടെ പ​ര​സ്യ നി​ല​പാ​ടു​ക​ൾ മു​ന്ന​ണി​യെ ദു​ർ​ബ​ല​മാ​ക്കു​ക​യാ​ണെ​ന്നും തോ​മ​സ് ചാ​ണ്ടി വി​ഷ​യ​ത്തി​ൽ മ​ന്ത്രി​സ​ഭാ ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള സി​പി​ഐ​യു​ടെ തീ​രു​മാ​നം തെ​റ്റാ​യി​രു​ന്നെ​ന്നും കോ​ടി​യേ​രി അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 14 ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളി​ലും സി​പി​ഐ​ക്കെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ളു​യ​ർ​ന്ന​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​പ​രാ​മ​ർ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​വ​ത​രി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച ഗ്രൂ​പ്പ് ച​ർ​ച്ച ന​ട​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.