ഇ​ന്ത്യ​യി​ൽ അ​ഴി​മ​തി വ​ർ​ധി​ക്കു​ന്നു; ആ​ഗോ​ള സൂ​ചി​ക​യി​ൽ 81മ​ത്
Thursday, February 22, 2018 10:55 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ അ​ഴി​മ​തി വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് പു​തി​യ റി​പ്പോ​ർ​ട്ട്. ട്രാ​ൻ​സ്പ​ര​ൻ​സി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി​യ ആ​ഗോ​ള അ​ഴി​മ​തി അ​വ​ബോ​ധ സൂ​ചി​ക​യി​ൽ 81-മ​താ​ണ് ഇ​ന്ത്യ​യു​ടെ സ്ഥാ​നം. അ​ഴി​മ​തി​യു​ടെ​യും മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും കാ​ര്യം പ​രി​ഗ​ണി​ച്ചാ​ൽ സൂ​ചി​ക​യി​ൽ ഇ​ന്ത്യ ഏ​റെ പി​ന്നി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

176 രാ​ജ്യ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഇ​തി​നു മു​ന്പ് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ 79-മ​താ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സ്ഥാ​നം. എ​ന്നാ​ൽ ഇ​ക്കു​റി പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ ഇ​ന്ത്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ൾ പി​ന്നി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. അ​യ​ൽ​രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യേ​ക്കാ​ൾ അ​ഴി​മ​തി നി​റ​ഞ്ഞ രാ​ജ്യ​മാ​ണെ​ന്ന് സൂ​ചി​ക വി​ശ​ദീ​ക​രി​ക്കു​ന്നു. 117-ാം സ്ഥാ​ന​ത്താ​ണ് പ​ട്ടി​ക​യി​ൽ പാ​ക്കി​സ്ഥാ​ൻ.

പൂ​ജ്യം മു​ത​ൽ 100 വ​രെ​യു​ള്ള സം​ഖ്യ​ക​ളി​ലാ​ണ് സൂ​ചി​ക ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. പൂ​ജ്യം ഏ​റ്റ​വും അ​ഴി​മ​തി​യും 100 ഏ​റ്റ​വും ശു​ദ്ധ​വു​മാ​ണ്. ഇ​തി​ൽ 40 ആ​ണ് ഇ​ന്ത്യ​യു​ടെ സൂ​ചി​ക. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​ന്ത്യ​യു​ടെ സൂ​ചി​ക 40 ആ​യി​രു​ന്നു. എ​ന്നാ​ൽ 2015ൽ ​ഇ​ത് 38 ആ​യി​രു​ന്നെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പു​തി​യ റി​പ്പോ​ർ​ട്ടി​ൽ പാ​ക്കി​സ്ഥാ​ന്‍റെ സ്കോ​ർ 32 ആ​ണ്.

ന്യൂ​സി​ല​ൻ​ഡ്, ഡെ​ൻ​മാ​ർ​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് അ​ഴി​മ​തി കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ൾ. ഇ​വ​ർ​ക്ക് യ​ഥാ​ക്ര​മം 89, 88 എ​ന്നി​ങ്ങ​നെ​യാ​ണ് സ്കോ​ർ. സി​റി​യ, സൗ​ത്ത് സു​ഡാ​ൻ, സൊ​മാ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ പ​ട്ടി​ക​യി​ൽ പി​ന്നി​ൽ​നി​ൽ​ക്കു​ന്നു. കേ​വ​ലം ഒ​ന്പ​ത് മാ​ത്ര​മാ​ണ് ഇ​തി​ൽ സൊ​മാ​ലി​യ​യു​ടെ സ്കോ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.