കു​ർ​ഭ​ത്തി​നെ വെ​ളി​യി​ട വി​സ​ർ​ജ്ജ മു​ക്ത​മാ​ക്കി​യ കു​ൻ​വ​ർ മു​ത്ത​ശി ഓ​ർ​മ​യാ​യി
Friday, February 23, 2018 6:02 PM IST
റാ​യ്പു​ർ: വെ​ളി​യി​ട വി​സ​ർ​ജ്ജ​ന​ത്തി​നെ​തി​രെ നി​ശ​ബ്ദ വി​പ്ല​വം ന​ട​ത്തി​യ കു​ൻ​വ​ർ ഭാ​യി യാ​ദ​വ് (106) അ​ന്ത​രി​ച്ചു. റാ​യ്പു​രി​ലെ അം​ബേ​ദ്ക്ക​ർ ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ 10.40 ന് ​ആ​യ​രു​ന്നു അന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ശൗ​ചാ​ല​യം നി​ർ​മി​ക്കാ​ൻ സ്വ​ന്തം ആ​ടു​ക​ളെ വി​റ്റ​താ​ണ് കു​ൻ​വ​ർ ഭാ​യി​യെ പ്ര​ശ​സ്തി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്. ഛത്തീ​സ്ഗ​ഡി​ലെ ന​ക്സ​ൽ ശ​ക്തി​കേ​ന്ദ്ര​മാ​യ ര​ജാ​ൻ​ഗ​ഡ് ജി​ല്ല​യി​ലെ കു​ർ​ഭ​ത്ത് ഗ്രാ​മ​ക്കാ​രി​യാ​ണ് കു​ൻ​വ​ർ ഭാ​യി. ഗ്രാ​മ​ത്തി​ലെ എ​ല്ലാ​വ​രേ​യും പോ​ലെ അ​ടു​ത്തു​ള്ള വ​ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു കു​ൻ​വ​ർ ഭാ​യി​യും കു​ടും​ബ​വും പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​ടു​ത്തു​ള്ള സ്‌​കൂ​ളി​ൽ ക​ള​ക്‌​ട​ർ ക്ലാ​സ് എ​ടു​ക്കാ​ൻ വ​ന്ന​തോ​ടെ ക​ഥ മാ​റി. ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി​ട്ട് അ​പ്പോ​ഴാ​ണ് കു​ൻ​വ​ർ ശൗ​ചാ​ല​യ​ത്തെ കു​റി​ച്ച് അ​റി​യു​ന്ന​ത്.

ഇ​തോ​ടെ ശൗ​ചാ​ല​യം പ​ണി​യാ​ൻ കു​ൻ​വ​ർ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ആ​കെ സ​മ്പാ​ദ്യ​മാ​യ 20 ആ​ടു​ക​ളി​ൽ ഏ​ഴ് എ​ണ്ണ​ത്തെ വി​റ്റു. ഗ്രാ​മ​ത്തി​ൽ പ​ല​ർ​ക്കും പ്ര​ചോ​ദ​നം പ​ക​രു​ന്ന​താ​യി​രു​ന്നു കു​ൻ​വ​റി​ന്‍റെ പ്ര​വൃ​ത്തി. ആ ​ഗ്രാ​മ​ത്തി​ലെ ആ​ദ്യ ശൗ​ചാ​ല​യ​മാ​യി​രു​ന്നു അ​ത്. 15 ദി​വ​സ​മെ​ടു​ത്ത​താ​ണ് പ​ണി പൂ​ർ​ത്തി​യാ​യ​ത്. അ​തോ​ടെ ഗ്രാ​മ​വാ​സി​ക​ളെ​ല്ലാം സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി. മാ​ത്ര​മ​ല്ല എ​ല്ലാ​വ​രും അ​വ​രു​ടെ വീ​ടു​ക​ളി​ൽ ശൗ​ചാ​ല​യം പ​ണി​യു​ക​യും ചെ​യ്തു.

ബി‌​ബി​സി​യു​ടെ ഗീ​ത പാ​ണ്ഡെ​യാ​ണ് അ​വ​രു​ടെ ക​ഥ ലോ​ക​ത്തി​നു മു​ന്നി​ൽ എ​ത്തി​ച്ച​ത്. ഇ​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. സ്വഛ് ​ഭാ​ര​ത് അ​ഭി​യാ​ന്‍റെ ഛത്തീ​സ്ഗ​ഡി​ലെ ജ്വ​ലി​ക്കു​ന്ന മാ​തൃ​ക​യാ​ണ് കു​ൻ​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.