കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ൽ റെ​യ്ഡ്; ഹാ​ർ‌​ഡ് ഡി​സ്കും സി​സി​ടി​വി​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു
Friday, February 23, 2018 7:44 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ക​മ്പ്യൂ​ട്ട​ർ ഹാ​ർ‌​ഡ് ഡി​സ്കും സി​സി​ടി​വി​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ൽ റെ​യ്ഡു ന​ട​ന്ന​ത്. 21 സി​സി​ടി​വി ക്യാ​മ​റ​ക​ളും ഹാ​ർ​ഡ് ഡി​സ്കു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. സി​സി​ടി​വി​യി​ലെ ദൃ​ശ്യ​ങ്ങ​ളി​ൽ കൃ​ത്യ​മം ന​ട​ത്തി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം സി​സി​ടി​വി​യും ഹാ​ർ​ഡ് ഡി​സ്കു​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മ​റു​പ​ടി​യൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​തി​നാ​ല് സി​സി​ടി​വി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ൽ ഏ​ഴ് എ​ണ്ണം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. സം​ഭ​വം ന​ട​ന്ന മു​റി​യി​ൽ സി​സി​ടി​വി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ ത​ന്നെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദൃ​ശ്യ​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.