കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു; വി​ശ്വ​ഭാ​ര​തി വി​സി നി​യ​മ​ന ഉ​ത്ത​ര​വ് രാ​ഷ്ട്ര​പ​തി പി​ൻ​വ​ലി​ച്ചു
Friday, February 23, 2018 8:39 PM IST
ന്യൂ​ഡ​ൽ​ഹി: വി​ശ്വ​ഭാ​ര​തി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റാ​യി സ്വ​പ​ൻ കു​മാ​ർ ദ​ത്തി​നെ നി​യ​മി​ച്ച ഉ​ത്ത​ര​വ് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് പി​ൻ​വ​ലി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന ഉ​ത്ത​ര​വ് പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണു ന​ട​പ​ടി. പു​തി​യ വൈ​സ് ചാ​ൻ​സ​ല​റെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വീ​ണ്ടും ആ​രം​ഭി​ക്കു​മെ​ന്നും രാ​ഷ്ട്ര​പ​തി അ​റി​യി​ച്ചു.

വി​ശ്വ​ഭാ​ര​തി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചെ​യ​ർ​മാ​ന്‍റെ നി​യ​മ​നം അം​ഗീ​ക​രി​ച്ച തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നോ​ട് കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ട​ത് മു​ൻ​പു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത വി​ധം അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി​യാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം വി​ശ്വ​ഭാ​ര​തി സ​ർ​വ​കാ​ല​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തേ​ക്ക് മൂ​ന്നു പേ​രു​ടെ പേ​രു​ക​ൾ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ശാ​ന്തി​നി​കേ​ത​നി​ലെ വി​ശ്വ​ഭാ​ര​തി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​സി​റ്റ​ർ രാ​ഷ്ട്ര​പ​തി​യും ചാ​ൻ​സ​ല​ർ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​ണ്.

1951ലെ ​വി​ശ്വ​ഭാ​ര​തി നി​യ​മ​പ്ര​കാ​രം വി​സി​റ്റ​ർ കൂ​ടി​യാ​യ രാ​ഷ്ട്ര​പ​തി അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി​യാ​ണ് വൈ​സ് ചാ​ൻ​സ​ല​റെ നി​യ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​വും കേ​ന്ദ്ര മാ​ന​വ​ശേ​ഷി മ​ന്ത്രാ​ല​യ​വും ത​മ്മി​ലു​ള്ള ഭി​ന്ന​താ​യാ​ണ് വി​സി നി​യ​മ​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന​തി​നു പി​ന്നി​ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.