എ​ന്തേ അ​മി​ത് ഷാ​യെ ചോ​ദ്യം ചെ​യ്തി​ല്ല?; പോ​ലീ​സ് റെ​യ്ഡി​നെ​തി​രേ കേ​ജ​രി​വാ​ൾ
Friday, February 23, 2018 8:49 PM IST
ന്യൂ​ഡ​ൽ​ഹി: ത​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് മു​ഖ​ത്ത​ടി​യേ​റ്റ വി​ഷ​യ​ത്തി​ൽ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​ലീ​സി​നെ അ​യ​ച്ച് റെ​യ്ഡ് ന​ട​ത്തി​യ​വ​ർ, എ​ന്തു​കൊ​ണ്ട് ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണ​ത്തി​ൽ തു​ട​ക്കം മു​ത​ൽ പ്ര​തി​സ്ഥാ​ന​ത്തു​നി​ർ​ത്തു​ന്ന ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യ്ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നു ചോ​ദി​ച്ചു. അ​മി​ത് ഷാ​യെ ചോ​ദ്യം ചെ​യ്താ​ൽ നി​ങ്ങ​നെ ഞാ​ൻ അം​ഗീ​ക​രി​ക്കു​മാ​യി​രു​ന്നെ​ന്നും കേ​ജ​രി​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​നു മ​ർ​ദ​ന​മേ​റ്റ കേ​സി​ൽ കേ​ജ​രി​വാ​ളി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സ്, 21 സി​സി​ടി​വി ക്യാ​മ​റ​ക​ളു​ടെ ഹാ​ർ​ഡ് ഡി​സ്ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു​നി​ന്ന പ​രി​ശോ​ധ​ന​യി​ൽ 21 സി​സി​ടി​വി ക്യാ​മ​റ​ക​ളു​ടെ ഹാ​ർ​ഡ് ഡി​സ്ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഇ​വ​യി​ൽ 7 സി​സി​ടി​വി ക്യാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ലെ ര​ണ്ട് എം​എ​ൽ​എ​മാ​രെ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി 14 ദി​വ​സ​ത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​വി​ട്ടി​രു​ന്നു. എ​എ​പി എം​എ​ൽ​എ​മാ​രാ​യ പ്ര​കാ​ശ് ജ​ർ​വാ​ൾ, അ​മാ​ന​ത്തു​ള്ള ഖാ​ൻ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത് ക​സ്റ്റ​ഡി​യി​ൽ​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.