പ്രി​യ​ങ്ക ചോ​പ്ര നീ​ര​വ് മോ​ദി​യു​ടെ ക​ന്പ​നി​യു​മാ​യു​ള്ള പ​ര​സ്യ​ക​രാ​ർ റ​ദ്ദാ​ക്കി
Friday, February 23, 2018 10:59 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ടി​ക​ളു​ടെ ബാ​ങ്ക് ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ഭ​ര​ണ​വ്യ​വ​സാ​യി നീ​ര​വ് മോ​ദി​യു​ടെ ക​ന്പ​നി​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ പ​ദ​വി​യി​ൽ​നി​ന്ന് ബോ​ളി​വു​ഡ് ന​ടി​യും മോ​ഡ​ലു​മാ​യ പ്രി​യ​ങ്ക ചോ​പ്ര പി​ൻ​മാ​റി. പ്രി​യ​ങ്ക ചോ​പ്ര​യു​ടെ വ​ക്താ​വാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.

2017 ജ​നു​വ​രി​യി​ലാ​ണ് പ്രി​യ​ങ്ക നീ​ര​വ് മോ​ദി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ഡം​ബ​ര ജ്വ​ല്ല​റി​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​കു​ന്ന​ത്. ബാ​ങ്ക് ത​ട്ടി​പ്പി​ൽ ഉ​ൾ​പ്പെ​ട്ട് മോ​ദി വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​തോ​ടെ പ​ര​സ്യ​ക​രാ​ർ റ​ദ്ദാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ്രി​യ​ങ്ക നി​യ​മ​വി​ദ​ഗ്ധ​രു​ടെ ഉ​പ​ദേ​ശം തേ​ടി​യി​രു​ന്നു.

നീ​ര​വി​ന്‍റെ ക​ന്പ​നി​യു​ടെ പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ പ്ര​തി​ഫ​ലം പ്രി​യ​ങ്ക​യ്ക്കു ന​ൽ​കു​ന്ന​തി​ൽ ക​ന്പ​നി വീ​ഴ്ച വ​രു​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ന​ടി കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ച​രി​ച്ചു. എ​ന്നാ​ൽ ന​ടി ത​ന്നെ ഇ​ത് ത​ള്ളി രം​ഗ​ത്തെ​ത്തി. പി​ന്നാ​ലെ​യാ​ണ് ക​രാ​റി​ൽ​നി​ന്നു പി​ൻ​മാ​റു​ന്ന​താ​യി അ​റി​യി​ച്ച​ത്.

നീ​ര​വ് മോ​ദി​യു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട ത​നി​ക്കും പ​ണം കു​ടി​ശി​ക ന​ൽ​കാ​നു​ണ്ടെ​ന്ന് ബോ​ളി​വു​ഡ് താ​രം സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.