അമേരിക്കയിൽ വീണ്ടും ഭൂചലനം: ആളപായമില്ല
Saturday, February 24, 2018 1:32 AM IST
വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും ഭൂചലനമുണ്ടായി. കലിഫോർണിയയിലെ ഡിയാബ്ലോയിലാണ് റിക്ടർ സ്കെയിലിൽ 3.5തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

കഴിഞ്ഞ ദിവസം ഈസ്റ്റ് ബേയിൽ തുടർച്ചയായി ഭൂചലനങ്ങൾ ഉണ്ടായിരുന്നു. അടുത്തടുത്ത സമയങ്ങളിൽ നാല് തവണയാണ് ഇവിടെ ഭൂമി കുലുങ്ങിയത്. 30 മണിക്കൂറിനിടെ ആറ് തവണ ഈസ്റ്റ് ബേയിൽ ഭൂമി കുലുങ്ങിയെന്ന് അമേരിക്കൻ ഭൂകമ്പ പഠന കേന്ദ്രം വ്യക്തമാക്കിയിരുന്നു. 2.8, 2.6, 2.3, 3.0, 2.5, 2.6 എന്നിങ്ങനെയായിരുന്നു ഭൂചലനങ്ങളുടെ തീവ്രത.

ഇതിന്‍റെ തുടർച്ചയായാകാം ഇന്നത്തെ ഭൂചലനമെന്ന് ഭൂകമ്പ പഠന കേന്ദ്രം വ്യക്തമാക്കി. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. അതേസമയം, ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ കലിഫോർണിയ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.