ദു​ബാ​യ് ഓ​പ്പ​ണ്‍ കി​രീ​ടം നി​ല​നി​ർ​ത്തി എ​ലി​ന സ്വി​റ്റോ​ലി​ന
Saturday, February 24, 2018 11:37 PM IST
ദു​ബാ​യ്: എ​ലി​ന സ്വി​റ്റോ​ലി​ന ദു​ബാ​യ് ഡ്യൂ​ട്ടി ടെ​ന്നി​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് കി​രീ​ടം നി​ല​നി​ർ​ത്തി. ഫൈ​ന​ലി​ൽ റ​ഷ്യ​ൻ താ​രം ദാ​രി​യ ക​സാ​ത്കി​ന​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ടോ​പ് സീ​ഡാ​യ സ്വി​റ്റോ​ലി​ന കി​രീ​ട​മു​റ​പ്പി​ച്ച​ത്. സ്കോ​ർ: 6-4, 6-0.

ജ​സ്റ്റി​ൻ ഹെ​നി​ൻ, വീ​ന​സ് വി​ല്ല്യം​സ് എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഇ​തി​നു മു​ന്പ് ദു​ബാ​യ് ഓ​പ്പ​ണ്‍ കി​രീ​ടം നി​ല​നി​ർ​ത്തി​യി​ട്ടു​ള്ള വ​നി​താ താ​ര​ങ്ങ​ൾ. സ്വി​റ്റോ​ലി​ന​യു​ടെ ക​രി​യ​റി​ലെ 11-ാം കി​രീ​ട​മാ​ണി​ത്.

സ്വി​റ്റോ​ലി​ന ആ​ഞ്ച​ലി​ക് കെ​ർ​ബ​റെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ, സെ​മി​യി​ൽ ലോ​ക മൂ​ന്നാം ന​ന്പ​ർ ഗാ​ർ​ബി​ൻ മു​ഗു​രു​സ​യെ കീ​ഴ​ട​ക്കി​യാ​ണ് ലോ​ക 24-ാം ന​ന്പ​ർ താ​ര​മാ​യ ക​സാ​ത്കി​ന ഫൈ​ന​ലി​ൽ ഇ​ടം​പി​ടി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.