സി​റി​യ: 30 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ലി​ന് യു​എ​ൻ ര​ക്ഷാ​സ​മി​തി​യു​ടെ അം​ഗീ​കാ​രം
Sunday, February 25, 2018 5:25 AM IST
ഡ​മാ​സ്ക​സ്: അ​ശാ​ന്ത​മാ​യ സി​റി​യ​യി​ൽ 30 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​മേ​യ​ത്തി​ന് യു​എ​ൻ ര​ക്ഷാ സ​മി​തി​യു​ടെ അം​ഗീ​കാ​രം. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും എ​ത്തി​ക്കു​ന്ന​തി​നാ​ണ് വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​ത്. വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​മേ​യ​ത്തി​ന്മേ​ൽ വ്യാ​ഴാ​ഴ്ച്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പ് പ​ല​ത​വ​ണ ത​ട​സ​പ്പെ​ട്ടി​രു​ന്നു.

വി​മ​ത​കേ​ന്ദ്ര​മാ​യ കി​ഴ​ക്ക​ൻ ഗൂ​ട്ടാ​യി​ൽ സി​റി​യ​ൻ സേ​ന തു​ട​രു​ന്ന ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മ​ര​ണം അ​ഞ്ഞൂ​റി​നു മു​ക​ളി​ലാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് ബ​ഷാ​ർ അ​ൽ അ​സാ​ദി​നെ​തി​രേ പോ​രാ​ടു​ന്ന വി​മ​ത​രു​ടെ അ​വ​സാ​ന ശ​ക്തി​കേ​ന്ദ്ര​മാ​യ ഗൂ​ട്ടാ​യി​ൽ അ​സാ​ദി​നെ പി​ന്തു​ണ​യ്ക്കു​ന്ന റ​ഷ്യ​യും ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ത​ങ്ങ​ൾ​ക്കു ബോം​ബിം​ഗി​ൽ പ​ങ്കി​ല്ലെ​ന്നാ​ണ് റ​ഷ്യ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

നാ​ലു​പാ​ടും സി​റി​യ​ൻ സേ​ന വ​ള​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ ഗൂ​ട്ടാ​യി​ലെ നാ​ലു ല​ക്ഷം വ​രു​ന്ന ജ​ന​ങ്ങ​ൾ​ക്കു പു​റ​ത്തേ​ക്കു ര​ക്ഷ​പ്പെ​ടാ​നാ​കു​ന്നി​ല്ല. പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നും മ​റ്റു സ​ഹാ​യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഒ​രു മാ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ അം​ഗീ​ക​രി​ച്ച​ത്. ഗൂ​ട്ടാ​യി​ലു​ള്ള​ത് തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്നും ഇ​വ​രു​മാ​യി വെ​ടി​നി​ർ​ത്ത​ൽ വേ​ണ്ടെ​ന്നു​മാ​യി​രു​ന്നു റ​ഷ്യ​യു​ടെ നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.