കാഷ്മീരിൽ ഭീകരാക്രമണം: പോലീസുകാരൻ കൊല്ലപ്പെട്ടു
Sunday, February 25, 2018 5:06 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ബ​ഡ്ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ബ​ഡ്ഗാ​മി​ലെ പോ​ലീ​സ് പോ​സ്റ്റി​നു നേ​രെ ഞാ​യ​റാ​ഴ്ച​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ കു​ൽ​ദാ​ർ സിം​ഗാ​ണ് കൊല്ലപ്പെട്ടത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ൽ​ദാ​ർ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​രി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഭീ​ക​ര​ർ കു​ൽ​ദാ​ർ സിം​ഗി​ന്‍റെ ആ​യു​ധ​ങ്ങ​ളു​മാ​യി ര​ക്ഷ​പ്പെ​ട്ടു​വെ​ന്നും ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.