പി​രി​ഞ്ഞു​ക​ഴി​ഞ്ഞ ഭാ​ര്യ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി; ജ​വാ​ൻ അ​റ​സ്റ്റി​ൽ
Sunday, February 25, 2018 10:03 PM IST
ന്യൂ​ഡ​ൽ​ഹി: പി​രി​ഞ്ഞു​ക​ഴി​ഞ്ഞി​രു​ന്ന ഭാ​ര്യ​യെ സൈ​നി​ക​ൻ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. കൊ​ല​യാ​ളി ആ​സാം റൈ​ഫി​ൾ​സി​ൽ ലാ​ൻ​സ് നാ​യി​ക്കാ​യ ഗ​ജ​ന​ൻ സൈ​നി എ​ന്ന സോ​നു(28) അ​റ​സ്റ്റി​ലാ​യി. മ​ധ്യ​പ്ര​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ഭോ​പ്പാ​ലി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​മാ​സം 19ന് ​ഖാ​ണ്ഡ്വ ജി​ല്ല​യി​ലാ​ണ് സോ​നു​വി​ന്‍റെ ഭാ​ര്യ കൃ​തി മാ​ലി കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഇ​വ​ർ അ​ധ്യാ​പി​ക​യാ​യ പോ​ളി​ടെ​ക്നി​ക്കി​ലേ​ക്കു പോ​കും​വ​ഴി മു​ഖം​മൂ​ടി ധ​രി​ച്ച കൊ​ല​യാ​ളി കൃ​തി​ക്കു​നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ കൃ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ സോ​നു​വി​നു നേ​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ചു.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ സോ​നു ഒ​രു അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നു വി​വ​രം ല​ഭി​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ​ക്ക് കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന​തി​നു തെ​ളി​വ് ല​ഭി​ക്കു​ക​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​വാ​ദം നേ​ടി​യ​ശേ​ഷം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.