സി​റി​യ​ൻ കു​ർ​ദി​ഷ് നേ​താ​വ് ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ൽ അ​റ​സ്റ്റി​ൽ
Monday, February 26, 2018 5:15 AM IST
പ്രാ​ഗ്: സി​റി​യ​യി​ലെ കു​ർ​ദ് സം​ഘ​ട​ന​യു​ടെ നേ​താ​വാ​യ സ​ലേ​ഹ് മു​സ്‌​ലിം ചെ​ക്ക് റി​പ്പബ്ലി​ക്ക് ത​ല​സ്ഥാ​ന​മാ​യ പ്രാ​ഗി​ൽ അ​റ​സ്റ്റി​ൽ. മു​സ്‌​ലി​മി​നെ​തി​രെ തു​ർ​ക്കി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

കു​ർ​ദി​ഷ് ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ൻ പാ​ർ​ട്ടി​യു​ടെ(​പി​വൈ​ഡി) മു​ൻ സ​ഹ അ​ധ്യ​ക്ഷ​നാ​യ മു​സ്‌​ലി​മി​നെ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി തു​ർ​ക്കി​ഷ് നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

2016ൽ ​ഫെ​ബ്രു​വ​രി​യി​ൽ അ​ങ്കാ​റ​യി​ൽ 37 പേ​ർ കൊ​ല്ല​പ്പെ​ട്ട സ്ഫോ​ട​ന​ത്തി​ൽ മു​സ്‌​ലി​മി​നെ​തി​രെ കു​റ്റം ചു​മ​ത്തി​യി​രു​ന്നു. ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലേ​ക്ക് ക​ട​ന്ന ഇ‍​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​ന് പ​ത്തു ല​ക്ഷം ഡോ​ള​ർ (6.47കോ​ടി രൂ​പ) തു​ർ​ക്കി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

തു​ര്‍​ക്കി​യി​ലെ വം​ശീ​യ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​മാ​യ കു​ര്‍​ദു​ക​ള്‍ സ്വ​യം​ഭ​ര​ണ​മാ​വ​ശ്യ​പ്പെ​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി പോ​രാ​ടു​ക​യാ​ണ്. ദ​ശ​ക​ങ്ങ​ളാ​യി തു​ര്‍​ക്കി​യു​ടെ ശ​ത്രു​പ​ക്ഷ​ത്തു​ള്ള കു​ര്‍​ദി​സ്ഥാ​ന്‍ വ​ര്‍​ക്കേ​ഴ്സ് പാ​ര്‍​ടി (പി​കെ​കെ)​യു​ടെ ശാ​ഖ​യാ​ണ് പി​വൈ​ഡി. തു​ർ​ക്കി​യി​ൽ നി​രോ​ധി​ക്ക​പ്പെ​ട്ട സം​ഘ​ട​ന​യാ​ണ് പി​കെ​കെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.