വിജയത്തിന്‍റെ ക്രെഡിറ്റ് പ്രതിരോധനിരയ്ക്കെന്ന് ചെന്നൈയിൻ കോച്ച്
Wednesday, March 14, 2018 7:57 AM IST
ചെന്നൈ: എ​​ഫ്സി ഗോ​​വ​​യെ 3-0ന് കീഴടക്കിയ ചെന്നൈയിൻ എഫ്സി ടീം അംഗങ്ങളെ പ്രശംസകൾ കൊണ്ട് മൂടി മുഖ്യപരിശീലകൻ ജോൺ ഗ്രിഗറി. കളിജയിച്ചതിന്‍റെ ക്രെഡിറ്റ് പ്രതിരോധനിരയ്ക്ക് അവകാശപ്പെട്ടതാണെന്ന് ഗ്രിഗറി പറഞ്ഞു. ഹെൻട്രിക് സെർനോ, മെയിൽസൺ അൽവെസ്, ജെറി ലാൽറിൻസ്വാല എന്നിവർ നേതൃത്വം നൽകിയ പ്രതിരോധനിരയാണ് ചെന്നൈയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കിയതെന്നും ഗ്രിഗറി വ്യക്തമാക്കി.

'തുടക്കം മുതൽ ഗോ​​വ നി​​ര​​ന്ത​​രം ആ​​ക്ര​​മി​​ച്ചാണ് കളിച്ചത്. അത് തങ്ങളുടെ കളിക്കാർക്ക് ഉണ്ടാക്കിയ സമ്മർദ്ദം ചെറുതല്ല. എന്നിട്ടും പ്രതിരോധനില കുലുക്കമില്ലാതെ നിലയുറപ്പിച്ചു. ഗോ​​ളി ക​​ര​​ണ്‍​ജി​​ത് സിം​ഗും മികച്ച പ്രകടനമാണ് പുറത്തെടുത്തത്"- ഗ്രിഗറി പറഞ്ഞു.

ക​​ളി​​യു​​ടെ ആ​​ദ്യ 20 മി​​നി​റ്റ് ഗോ​​വ​​യാ​​യി​​രു​​ന്നു ഗ്രൗ​​ണ്ട് നി​​റ​​ഞ്ഞ് ക​​ളി​​ച്ച​​ത്. 20 മി​​നി​റ്റി​​നു​​ള്ളി​​ൽ ഗോ​​വ നേ​​ടി​​യെ​​ടു​​ത്ത​​ത് ഏ​​ഴ് കോ​​ർ​​ണ​​ർ കി​​ക്കു​​ക​​ളാ​​ണ്. ഗോ​​വ​​യു​​ടെ സ്പാ​​നി​​ഷ് താ​​ര​​ങ്ങ​​ളാ​​യ കോ​​റോ​​യും ലാ​​ൻ​​സ​​റോ​​ട്ടെ​​യുമാണ് ചെ​​ന്നൈ പ്ര​​തി​​രോ​​ധ​​ത്തെ തു​​ട​​ർ​​ച്ച​​യാ​​യി സ​​മ്മ​​ർ​​ദത്തി​​ലാ​​ക്കിയത്. ‌ശ​നി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ബം​ഗ​ളൂ​രു എ​ഫ്സി​യാണ് ചെന്നൈയിന്‍റെ എതിരാളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.