ആ​വ​ശ്യ​മെ​ങ്കി​ൽ അ​തി​ർ​ത്തി​ക​ട​ന്നും ആ​ക്ര​മി​ക്കും; മു​ന്ന​റി​യി​പ്പു​മാ​യി രാ​ജ്നാ​ഥ് സിം​ഗ്
Saturday, March 17, 2018 6:51 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ ഭൂ​പ്ര​ദേ​ശം സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യി​വ​ന്നാ​ൽ അ​തി​ർ​ത്തി​ക​ട​ന്നും സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ്. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് തേ​ടു​ന്ന​തെ​ന്നും ച​ർ​ച്ച​യ്ക്കു ത​യാ​റാ​വു​ന്ന ആ​രു​മാ​യും ച​ർ​ച്ച ചെ​യ്യാ​ൻ കേ​ന്ദ്രം ഒ​രു​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യെ അ​തി​നു​ള്ളി​ൽ നി​ന്നു​കൊ​ണ്ടു മാ​ത്ര​മ​ല്ല സം​ര​ക്ഷി​ക്കാ​ൻ അ​റി​യാ​വു​ന്ന​ത് ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ അ​തി​ർ​ത്തി ക​ട​ന്നും അ​തി​നു ക​ഴി​യും. ന്യൂ​സ് 18 ചാ​ന​ലി​ന്‍റെ റൈ​സിം​ഗ് ഇ​ന്ത്യ സ​മ്മി​റ്റി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പാ​ക്കി​സ്ഥാ​നു​മാ​യി സൗ​ഹൃ​ദ​മാ​ണ് ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ ​രാ​ജ്യം ഇ​തി​ന് ഉ​ത്സു​ക​ര​ല്ലെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ലോ​ക രാ​ഷ്ട്ര​ങ്ങ​ളെ ഇ​ന്ത്യ​യ്‌​ക്കൊ​പ്പം അ​ണി​നി​ര​ത്താ​നും പാ​ക്കി​സ്ഥാ​നെ ഒ​റ്റ​പ്പെ​ടു​ത്താ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​ണ്. തീ​വ്ര​വാ​ദം ആ​ഗോ​ള പ്ര​തി​ഭാ​സ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ളെ ന​മു​ക്കൊ​പ്പം നി​ർ​ത്താ​ൻ മോ​ദി​ക്കു സാ​ധി​ച്ചി​ട്ടു​ണ്ട്. മു​മ്പ് പാ​ക്കി​സ്ഥാ​നെ കു​റ്റ​പ്പെ​ടു​ത്തി ആ​രും സം​സാ​രി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ലി​പ്പോ​ൾ അ​മേ​രി​ക്ക അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ പാ​ക്കി​സ്ഥാ​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ന്നു​ണ്ട്. അ​ത് ഇ​ന്ത്യ പ​ക​ർ​ന്ന് ന​ൽ​കി​യ ധൈ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭീ​ക​ര​വാ​ദ​ത്തെ നേ​രി​ടു​ന്ന കാ​ര്യ​ത്തി​ൽ പാ​ക്കി​സ്ഥാ​ന് ആ​ത്മാ​ർ​ഥ​ത​യി​ല്ല. അ​മേ​രി​ക്ക ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ച ഹാ​ഫീ​സ് സെ​യ്ദി​നു പാ​ക്കി​സ്ഥാ​ൻ രാ​ഷ്ട്രീ​യ പാ​ർ‌​ട്ടി രൂ​പീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്നു. ഹാ​ഫീ​സ് സെ​യ്ദ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തും. ആ​യി​ര​ക്ക​ണ​ക്കി​ന് നി​ര​പ​രാ​ധി​ക​ളെ​യാ​ണ് ഈ ​ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ങ്ങ​നെ​യു​ള്ള​വ​രെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ണ്ടാ​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത് എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും രാ​ജ്നാ​ഥ് ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.