കാ​ര്യ​വ​ട്ട​ത്ത് വീ​ണ്ടും ക​ളി​യി​ര​ന്പം; ഇ​ന്ത്യ-​വി​ൻ​ഡീ​സ് ഏ​ക​ദി​ന​ത്തി​നു വേ​ദി​യാ​കും
Saturday, March 17, 2018 7:15 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ട​ത്തെ ഗ്രീ​ൻ ഫീ​ൽ​ഡ് സ്റ്റേ​ഡി​യം വീ​ണ്ടും ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നു വേ​ദി​യാ​കു​ന്നു. ഇ​ന്ത്യ-​വെ​സ്റ്റ്ഇ​ൻ​ഡീ​സ് പ​ര​ന്പ​ര​യി​ലെ ഒ​രു ഏ​ക​ദി​നം ഇ​വി​ടെ ന​ട​ക്കു​മെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു. ഈ ​വ​ർ​ഷം ന​വം​ബ​ർ ഒ​ന്നി​നാ​ണു മ​ത്സ​രം.

ക​ളി ന​ട​ന്നാ​ൽ സ്റ്റേ​ഡി​യ​ത്തി​ലെ ര​ണ്ടാം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​മാ​കും ഇ​ത്. നേ​ര​ത്തെ, ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ട്വ​ന്‍റി20 മ​ത്സ​ര​ത്തി​നു കാ​ര്യ​വ​ട്ടം വേ​ദി​യാ​യി​രു​ന്നു. 2017 ന​വം​ബ​റി​ലാ​ണ് കേ​ര​ളം അ​വ​സാ​ന​മാ​യി രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്തി​ന് വേ​ദി​യാ​യ​ത്. ന്യു​സി​ല​ൻ​ഡു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ആ​റ് റ​ണ്‍​സി​ന് ഇ​ന്ത്യ വി​ജ​യി​ച്ചു. മ​ഴ​മൂ​ലം ക​ളി എ​ട്ട് ഓ​വ​റാ​യി വെ​ട്ടി​ചു​രു​ക്കി​യി​രു​ന്നു.

നേ​ര​ത്തെ, ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ചി​ല മ​ത്സ​ര​ങ്ങ​ൾ​ക്ക് ഗ്രീ​ൻ ഫീ​ൽ​ഡ് സ്റ്റേ​ഡി​യം വേ​ദി​യാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സും ത​ങ്ങ​ളു​ടെ ഹോം ​ഗ്രൗ​ണ്ടാ​യി ഗ്രീ​ൻ ഫീ​ൽ​ഡ് സ്റ്റേ​ഡി​യം പ​രി​ഗ​ണി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.