ഫി​ലി​പ്പീ​ൻ​സി​ൽ ചെ​റു​വി​മാ​നം വീ​ടി​നു മു​ക​ളി​ൽ ത​ക​ർ​ന്നു വീ​ണു; 10 പേ​ർ മ​രി​ച്ചു
Saturday, March 17, 2018 7:17 PM IST
മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ൽ ചെ​റു​വി​മാ​നം വീ​ടി​നു മു​ക​ളി​ൽ ത​ക​ർ​ന്നു വീ​ണ് 10 പേ​ർ മ​രി​ച്ചു. ഫി​ലി​പ്പീ​ൻ​സി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മ​ലി​ന​യി​ലെ ബു​ലാ​കാ​ൻ പ്ര​വി​ശ്യ​യി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു പേ​രും അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന വീ​ട്ടി​ലെ മൂ​ന്നു കു​ട്ടി​ക​ളും അ​മ്മ​യും മു​ത്ത​ശി​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പി​പ​ർ 23 അ​പ്പാ​ച്ചെ ഇ​ര​ട്ട എ​ൻ​ജി​ൻ വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. ബു​ലാ​കാ​ൻ പ്ര​വി​ശ്യ​യി​ലെ പ്ലാ​റി​ഡ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും പ​റ​ന്നു​യ​ർ​ന്ന ഉ​ട​നെ വി​മാ​നം ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.