രാ​ജ​സ്ഥാ​നി​ൽ ടോ​ൾ ബൂ​ത്തി​ൽ ബി​ജെ​പി എം​എ​ൽ​എ​യു​ടെ അ​തി​ക്ര​മം; ജീ​വ​ന​ക്കാ​ര​നെ വ​ലി​ച്ചി​റ​ക്കി മ​ർ​ദി​ച്ചു
Saturday, March 17, 2018 11:58 PM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ടോ​ൾ ബൂ​ത്തി​ൽ​ക​യ​റി ബി​ജെ​പി എം​എ​ൽ​എ​യു​ടെ അ​തി​ക്ര​മം. എം​എ​ൽ​എ​യും മു​ൻ‌ മ​ന്ത്രി​യു​മാ​യ ജീ​ത്മാ​ൽ കാ​ന്ത് ടോ​ൾ ബൂ​ത്തി​ൽ​നി​ന്നും ജീ​വ​ന​ക്കാ​ര​നെ വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ബാ​ൻ​സ്വാ​ര ജി​ല്ല​യി​ലെ ബ​ധാ​ലി​യ​യി​ലെ ടോ​ൾ പ്ലാ​സ​യി​ലാ​യി​രു​ന്നു അ​ക്ര​മം.

ത​ന്‍റെ അ​നു​യാ​യി​ക​ളി​ൽ​നി​ന്ന് ടോ​ൾ പി​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ അ​തി​ക്ര​മം. ടോ​ൾ പ്ലാ​സ​യി​ലെ ജീ​വ​ന​ക്കാ​രെ ജീ​ത്മാ​ൽ കാ​ന്ത് അ​ടി​ച്ചു. പി​ന്നീ​ട് ഇ​വ​രെ വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്തു​കൊ​ണ്ടു​വ​രി​ക​യും ചെ​യ്തു. ഇ​വി​ടെ​വ​ച്ചും മ​ർ​ദി​ച്ചു. ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​യു​ടെ അ​ക്ര​മ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല. എ​ന്നാ​ൽ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സാ​മ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.