വിദേശ നയത്തിൽ പ്രധാനമന്ത്രിക്ക് വ്യക്തിപരമായ താൽപര്യമെന്ന് കോൺഗ്രസ്
Sunday, March 18, 2018 11:10 AM IST
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​ന​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ നരേന്ദ്ര മോദിക്ക് വ്യ​ക്തി​പ​ര​മാ​യ താ​ൽ​പ​ര്യ​ങ്ങ​ളെ​ന്ന് കോ​ണ്‍​ഗ്ര​സ്. വി​ദേ​ശ ന​യ​ത്തി​ൽ രാ​ജ്യ​ത്തി​ന് വ്യ​ക്ത​മാ​യ രൂ​പ​രേ​ഖ​യി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ലെ പ്ര​മേ​യം ചൂ​ണ്ടി​ക്കാ​ട്ടി.

അ​യ​ൽ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ഏ​റ്റ​വും മോ​ശ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ത​ർ​ക്കം കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ഭ​ജ​ന വി​ഷയ​മാ​ക്കി​യ​ത് വ​ലി​യ തി​രി​ച്ച​ടി​യാ​ണെ​ന്നും പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സ​മു​ണ്ടാ​യ​ത്. രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ​ത്തി​ന് ബി​ജെ​പി ഉൗ​ന്ന​ൽ ന​ൽ​കു​ന്ന​തി​നാ​ൽ കാ​ർ​ഷി​ക ദു​ര​വ​സ്ഥ​യും തൊ​ഴി​ലി​ല്ലാ​യ്മ​യും അ​ട​ക്ക​മു​ള്ള മു​ഖ്യ​പ്ര​ശ്ന​ങ്ങ​ളി​ൽ ശ്ര​ദ്ധ ചെ​ലു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു ക​ഴി​യു​ന്നി​ല്ലെ​ന്നും ബി​ജെ​പി വെ​റു​പ്പി​ന്‍റെ ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും സ​മ്മേ​ള​ന​ത്തി​ലെ രാ​ഷ്ട്രീ​യ പ്ര​മേ​യം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.