എ​ൽ​ഡി ക്ല​ർ​ക്ക്: 27നു ​മു​ൻ​പ് ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി
Sunday, March 18, 2018 8:34 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ല്‍​ഡി ക്ലാ​ര്‍​ക്ക് ഒ​ഴി​വു​ക​ള്‍ ഈ ​മാ​സം 27ന് ​മു​മ്പാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്ന് വ​കു​പ്പ് മേ​ധാ​വി​ക​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ശ​ന നി​ര്‍​ദേ​ശം. ഈ ​മാ​സം 30ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന പി​എ​സ്‌​സി റാ​ങ്ക്‌​ലി​സ്റ്റു​ക​ളി​ല്‍ നി​ന്ന് പ​ര​മാ​വ​ധി​പേ​രെ നി​യ​മി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി. ഒ​ഴി​വു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​ല്‍ വീ​ഴ്ച​വ​രു​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

ആ​ശ്രി​ത നി​യ​മ​ന​ത്തി​നോ ത​സ്തി​ക​മാ​റ്റ നി​യ​മ​ന​ത്തി​നോ നീ​ക്കി​വെ​ച്ച ഒ​ഴി​വു​ക​ളും മ​റ്റു​ത​ര​ത്തി​ല്‍ മാ​റ്റി​വ​ച്ച ഒ​ഴി​വു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം. ഒ​ഴി​വു​ക​ള്‍ പി​എ​സ്‌​സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തു സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ള്‍ മാ​ര്‍​ച്ച് 27-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പ് പൊ​തു​ഭ​ര​ണ​വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു. വ​കു​പ്പ് മേ​ധാ​വി​ക​ള്‍​ക്ക് പു​റ​മേ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന മേ​ലാ​ധി​കാ​രി​ക​ള്‍​ക്കും സ​ര്‍​ക്കു​ല​ര്‍ അ​യ​ച്ചി​ട്ടു​ണ്ട്.

ഈ ​മാ​സം 30ന് ​കാ​ലാ​വ​ധി തീ​രു​ന്ന എ​ല്‍​ഡി ക്ലാ​ര്‍​ക്ക​ട​ക്ക​മു​ള്ള റാ​ങ്കി​ലി​സ്റ്റി​ലെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.