അ​വി​ശ്വാ​സ​പ്ര​മേ​യം: നി​ല​പാ​ട് ക​ടു​പ്പി​ച്ച് ടി​ഡി​പി​യും വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സും
Monday, March 19, 2018 9:39 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ടി​ഡി​പി​യും വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സും. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്ന​താ​യി ടി​ഡി​പി​യും വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സും അ​റി​യി​ച്ചു. ആ​ന്ധ്ര​യ്ക്ക് പ്ര​ത്യേ​ക പ​ദ​വി​യെ​ന്ന ആ​വ​ശ്യം കേ​ന്ദ്രം ത​ള്ളി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​രു​പാ​ർ​ട്ടി​ക​ളും വെ​ള്ളി​യാ​ഴ്ച അ​വി​ശ്വാ​സ​പ്ര​മേ​യ നോ​ട്ടീ​സ് ലോ​ക്സ​ഭ​യി​ൽ ന​ൽ​കി​യ​ത്.

എ​ന്നാ​ൽ ലോ​ക്സ​ഭ ന​ട​പ​ടി​ക​ൾ ക്ര​മ​പ്ര​കാ​ര​മ​ല്ല ന​ട​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ്പീ​ക്ക​ർ നോ​ട്ടീ​സ് പ​രി​ഗ​ണി​ച്ചി​ല്ല. ലോ​ക്സ​ഭ​യി​ൽ ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​മു​ണ്ടെ​ങ്കി​ലേ നോ​ട്ടീ​സ് പ​രി​ഗ​ണി​ക്കാ​നാ​വു​വെ​ന്നും സ്പീ​ക്ക​ർ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു.

പ്ര​മേ​യ​ത്തി​ന് അ​വ​ത​ര​ണാ​നു​മ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 50 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ വേ​ണം. കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.