ഇന്ധനം തീർന്ന് ഇനി വഴിയിൽ കിടക്കേണ്ടിവരില്ല: ഐഒസി ഹോം ഡെലിവറി ആരംഭിച്ചു
Monday, March 19, 2018 5:10 PM IST
മും​ബൈ: ഇ​ന്ധ​നം തീ​ർ​ന്ന് ഇ​നി വ​ഴി​യി​ൽ കി​ട​ക്കേ​ണ്ടി​വ​രി​ല്ല. ഒ​രു ഫോ​ണ്‍ കോ​ളി​ന്‍റെ ദൂ​ര​ത്തി​ൽ ഇ​നി ഇ​ന്ധ​നം ല​ഭ്യ​മാ​കും. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ ഹോം ​ഡെ​ലി​വ​റി സ​ർ​വീ​സു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ന്ധ​നം ല​ഭ്യ​മാ​കു​ക. മ​ഹാ​രാ​ഷ്ട്ര​യി​ലും പൂ​നെ​യി​ലു​മാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വാ​ഹ​ന​ത്തി​ലാ​ണ് സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട​ത്തി​ൽ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ഡീ​സ​ൽ മാ​ത്ര​മാ​യി​രി​ക്കും ല​ഭ്യ​മാ​കു​ക. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​രം ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.