സി​ദ്ധ​രാ​മ​യ്യ​യു​ടെ പൂ​ഴി​ക്ക​ട​ക​ൻ; ലിം​ഗാ​യ​ത്ത് സ്വ​ത​ന്ത്ര മ​ത​മാ​യി അം​ഗീ​ക​രി​ച്ച് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ
Monday, March 19, 2018 5:16 PM IST
ബം​ഗ​ളു​രു: ലിം​ഗാ​യ​ത്ത് സ്വ​ത​ന്ത്ര മ​ത​മാ​യി അം​ഗീ​ക​രി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ലിം​ഗാ​യ​ത് സ​ന്യാ​സി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ർ​ന്നാ​ണ് ലിം​ഗാ​യ​ത്തു​ക​ളെ പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​ത്.

ഇ​തു സം​ബ​ന്ധി​ച്ച നാ​ഗ​മോ​ഹ​ൻ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. തീ​രു​മാ​നം ഇ​നി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി അ​യ​യ്ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​നു മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​രി​ന്‍റെ അ​പ്ര​തീ​ക്ഷി​ത നീ​ക്കം.

ജാ​തി​രാ​ഷ്ട്രീ​യ​ത്തി​നു നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ക​ർ​ണാ​ട​ക​യി​ൽ ജ​ന​സം​ഖ്യ​യു​ടെ 16 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന ലിം​ഗാ​യ​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്ക് ഏ​റെ സ്വാ​ധീ​ന​മു​ണ്ട്. ഇ​തു​വ​രെ ബി​ജെ​പി​യു​ടെ വോ​ട്ടു​ബാ​ങ്ക് എ​ന്നു ക​ണ​ക്കാ​ക്കി​യി​രു​ന്ന​വ​രാ​ണു ലിം​ഗാ​യ​ത്തു​ക​ൾ. ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നാ​ർ​ഥി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യാ​ക​ട്ടെ ലിം​ഗാ​യ​ത്തു​ക​ളു​ടെ അ​നി​ഷേ​ധ്യ നേ​താ​വാ​യാ​ണ് ക​രു​തി​പ്പോ​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ സ്വ​ന്തം സ​മു​ദാ​യ​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും പ്ര​ക്ഷോ​ഭ​വും യെ​ദി​യൂ​ര​പ്പ​യ്ക്കു വ്യ​ക്തി​പ​ര​മാ​യി​ത്ത​ന്നെ തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്.

ഹി​ന്ദു​മ​ത​ത്തി​ലെ ജാ​തി​വ്യ​വ​സ്ഥ​യ്ക്കും അ​സ​മ​ത്വ​ത്തി​നു​മെ​തി​രേ 12-ാം നൂ​റ്റാ​ണ്ടി​ൽ ഉ​യ​ർ​ന്നു​വ​ന്ന ശ​ക്ത​മാ​യ പ്ര​സ്ഥാ​ന​മാ​ണു ലിം​ഗാ​യ​ത്ത്. സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വാ​യി​രു​ന്ന ബ​സ​വ​ണ്ണ എ​ന്ന ബ​സ​വേ​ശ്വ​ര​യാ​ണ് ലിം​ഗാ​യ​ത്ത് സ​മു​ദാ​യ​ത്തി​ന്‍റെ രൂ​പ​വ​ത്ക​ര​ണ​ത്തി​നു നേ​തൃ​ത്വം വ​ഹി​ച്ച​ത്. ബി​ജാ​പ്പു​ർ ജി​ല്ല​യി​ലെ ബാ​ഗേ​വാ​ടി​ക്ക​ടു​ത്ത് ഇം​ഗ​ലേ​ശ്വ​ര ഗ്രാ​മ​ത്തി​ൽ അ​ഞ്ഞൂ​റി​ല​ധി​കം ബ്രാ​ഹ്മ​ണ കു​ടും​ബ​ങ്ങ​ൾ അ​ധി​വ​സി​ച്ചി​രു​ന്ന അ​ഗ്ര​ഹാ​ര​ത്തി​ന്‍റെ അ​ധി​പ​ന്‍റെ മ​ക​നാ​യി 1131ലാ​ണ് ബ​സ​വ​ണ്ണ ജ​നി​ച്ച​ത്. എ​ന്നാ​ൽ, അ​ന്നു ന​ട​മാ​ടി​യി​രു​ന്ന ജാ​തി​വ്യ​വ​സ്ഥ​യും അ​നാ​ചാ​ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ അ​സ്വ​സ്ഥ​നാ​ക്കി. ബ്രാ​ഹ്മ​ണ്യ​ത്തി​ന്‍റെ വേ​ലി​ക്കെ​ട്ടു​ക​ൾ പൊ​ട്ടി​ച്ച് സ​മൂ​ഹ​ത്തി​ലേ​ക്കി​റ​ങ്ങാ​ൻ ത​യാ​റാ​യ അ​ദ്ദേ​ഹം തു​ല്യ​നീ​തി​യി​ലൂ​ന്നി​യ ലിം​ഗാ​യ​ത്ത് മ​തം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

സ്ത്രീ​ക​ൾ​ക്കും ശൂ​ദ്ര​ർ​ക്കും അ​ധ​സ്ഥി​ത​ർ​ക്കു​മെ​ല്ലാം ബ്രാ​ഹ്മ​ണ​ന്‍റെ മാ​ധ്യ​സ്ഥ​മി​ല്ലാ​തെ ഈ​ശ്വ​ര​പൂ​ജ ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന ന​വോ​ഥാ​ന മൂ​ല്യ​ങ്ങ​ളാ​ണ് ലിം​ഗാ​യ​ത്ത് മ​ത​ത്തി​ന്‍റെ ആ​ധ്യാ​ത്മി​ക സം​ഹി​ത.

തു​ല്യ​ത​യ്ക്കു പ്രാ​മു​ഖ്യം ന​ൽ​കു​ന്ന ഈ ​മ​ത​ത്തി​ലേ​ക്ക് ബ്രാ​ഹ്മ​ണ​ർ ഉ​ൾ​പ്പെ​ടെ 91 ജാ​തി​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ അം​ഗ​ങ്ങ​ളാ​യി. എ​ന്നാ​ൽ, ഇ​വ​രി​ൽ ഭൂ​പ്ര​ഭു​ക്ക​ളാ​യി​രു​ന്ന സ​വ​ർ​ണ​വി​ഭാ​ഗ​ങ്ങ​ൾ വീ​ര​ശൈ​വ​രാ​യി അ​റി​യ​പ്പെ​ടു​ക​യും ആ​ത്മീ​യ ആ​ധി​പ​ത്യം നേ​ടു​ക​യും ചെ​യ്തു. ഹൈ​ന്ദ​വ ദൈ​വ​ങ്ങ​ളെ ആ​രാ​ധി​ക്കു​ന്ന​വ​രാ​ണ് ലിം​ഗാ​യ​ത്തു​ക​ളി​ലെ ന്യൂ​ന​പ​ക്ഷ​മാ​യ വീ​ര​ശൈ​വ​ർ. ബാ​സ​വ​ണ്ണ​യെ കൂ​ടാ​തെ രേ​ണു​കാ​ചാ​ര്യ​യെ​യും ഇ​വ​ർ ആ​ത്മീ​യ ആ​ചാ​ര്യ​നാ​യി കാ​ണു​ന്നു.

ബാ​സ​വ​ണ്ണ​യേ​ക്കാ​ൾ 500 വ​ർ​ഷം​മു​ന്പ് രേ​ണു​കാ​ചാ​ര്യ പി​റ​വി​യെ​ടു​ത്തു എ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. വീ​ര​ശൈ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ലിം​ഗാ​യ​ത്ത് വി​ഭാ​ഗ​ത്തെ മ​റ്റു പി​ന്നോ​ക്ക​വി​ഭാ​ഗ​മാ​യാ​ണു ക​ർ​ണാ​ട​ക​യി​ൽ ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ത​ങ്ങ​ൾ ഹി​ന്ദു​മ​ത വി​ശ്വാ​സി​ക​ള​ല്ലെ​ന്നും പ്ര​ത്യേ​ക ന്യൂ​ന​പ​ക്ഷ മ​ത​മാ​യി ത​ങ്ങ​ളെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ലിം​ഗാ​യ​ത്തു​ക​ളു​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

വീ​ര​ശൈ​വ- ലിം​ഗാ​യ​ത്ത് വി​ഭാ​ഗം ക​ർ​ണാ​ട​ക ജ​ന​സം​ഖ്യ​യു​ടെ 16 ശ​ത​മാ​ന​ത്തോ​ള​മു​ണ്ട്. ക​ർ​ണാ​ട​ക​യ്ക്കു പു​റ​മേ കേ​ര​ളം, ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​വ​ർ അ​ധി​വ​സി​ക്കു​ന്നു. നി​ല​വി​ലെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ 224 അം​ഗ​ങ്ങ​ളി​ൽ 52 പേ​ർ വീ​ര​ശൈ​വ-​ലിം​ഗാ​യ​ത്ത് സ​മു​ദാ​യാം​ഗ​ങ്ങ​ളാ​ണ്. 110 മ​ണ്ഡ​ല​ങ്ങ​ളി​ലെ​ങ്കി​ലും ജ​യ​പ​രാ​ജ​യ​ങ്ങ​ൾ നി​ശ്ച​യി​ക്കാ​ൻ സ്വാ​ധീ​ന​മു​ള്ള​വ​രാ​ണ് ഇ​വ​രെ​ന്നും ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

പ്ര​ത്യേ​ക മ​ത​മാ​യി ത​ങ്ങ​ളെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ലിം​ഗാ​യ​ത്തു​ക​ൾ ആ​ദ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത് 1979ലാ​യി​രു​ന്നു. വീ​ര​ശൈ​വ- ലിം​ഗാ​യ​ത്ത് എ​ന്ന ഒ​റ്റ വി​ഭാ​ഗ​മാ​യി ക​ണ​ക്കാ​ക്കാ​തെ ലിം​ഗാ​യ​ത്തു​ക​ളെ പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ബ​ല വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ, ഈ ​ആ​വ​ശ്യ​ത്തി​ന് വേ​ണ്ട​ത്ര രാ​ഷ്ട്രീ​യ പി​ന്തു​ണ ഇ​തു​വ​രെ കി​ട്ടി​യി​രു​ന്നി​ല്ല.

ലിം​ഗാ​യ​ത് സ​മു​ദാ​യ​ത്തി​ന്‍റെ ശാ​ക്തീ​ക​ര​ണ​ത്തി​നു ഗ​ണ്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​രാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട എ​ഴു​ത്തു​കാ​രും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രു​മാ​യ എം.​എം. ക​ൽ​ബു​ർ​ഗി​യും ഗൗ​രി ല​ങ്കേ​ഷും. ഇ​രു​വ​രും ഇ​തേ സ​മു​ദാ​യ​ക്കാ​രു​മാ​യി​രു​ന്നു. ക​ൽ​ബു​ർ​ഗി ലിം​ഗാ​യ​ത്ത് സ​മു​ദാ​യ​ത്തി​ന്‍റെ ഉ​ത്ഭ​വ​ത്തെ​ക്കു​റി​ച്ചും വ​ള​ർ​ച്ച​യെ​ക്കു​റി​ച്ചും ആ​ഴ​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തി.

ജൈ​ന, ബു​ദ്ധ, സി​ക്ക് മ​ത​ങ്ങ​ളെ​പ്പോ​ലെ ലിം​ഗാ​യ​ത്ത് ക​ർ​ണാ​ട​ക​യി​ൽ ജ·​മെ​ടു​ത്ത മ​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം സ​മ​ർ​ഥി​ച്ചു. ഗൗ​രി ല​ങ്കേ​ഷും ഇ​തേ ചി​ന്താ​ഗ​തി​ക്കാ​രി​യാ​യി​രു​ന്നു. ഹൈ​ന്ദ​വ വ​ർ​ഗീ​യ​ത​യു​ടെ പ്ര​ചാ​ര​ക​ർ​ക്ക് ഈ ​നി​ല​പാ​ടു​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ഞ്ഞ​താ​ണ് ഇ​രു​വ​രു​ടെ​യും കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ലിം​ഗാ​യ​ത്തു​ക​ളും വീ​ര​ശൈ​വ​രും വി​ഭ​ജി​ക്ക​പ്പെ​ടു​ന്ന​തും പ്ര​ത്യേ​ക മ​ത​മാ​യി മാ​റു​ന്ന​തും ഹി​ന്ദു​ത്വ​ത്തെ ത​ക​ർ​ക്കു​മെ​ന്നാ​ണ് ആ​ർ​എ​സ്എ​സ് നേ​താ​വ് മോ​ഹ​ൻ ഭാ​ഗ​വ​ത് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.