ഓ​ണ്‍​ലൈ​ൻ വാ​ർ​ത്ത​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്രം നി​യ​മ​നി​ർ​മാ​ണ​ത്തി​ന്
Monday, March 19, 2018 5:52 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കും വാ​ർ​ത്ത​ക​ൾ​ക്കും നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​ർ. വാ​ർ​ത്താ വി​നി​മ​യ പ്ര​ക്ഷേ​പ​ണ വ​കു​പ്പു മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു സൂ​ച​ന ന​ൽ​കി​യ​ത്. മാ​ധ്യ​മ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യി പി​ന്തു​ട​രേ​ണ്ട ത​ര​ത്തി​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ർ​മി​ക്കാ​നും സാ​ധി​ക്കു​മെ​ങ്കി​ൽ നി​യ​മം നി​ർ​മി​ക്കാ​നു​മാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പ​ദ്ധ​തി​യെ​ന്നാ​ണു മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.

ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളി​ലെ ഉ​ള്ള​ട​ക്കം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള നി​ല​വി​ലെ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു വ്യ​ക്ത​ത​യി​ല്ലെ​ന്നു സ്മൃ​തി ഇ​റാ​നി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളു​മാ​യി സ​ർ​ക്കാ​ർ ആ​ലോ​ച​ന ന​ട​ത്തി​യി​രു​ന്നെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. വ്യാ​ജ​വാ​ർ​ത്ത​ക​ളെ സം​ബ​ന്ധി​ച്ചും വാ​ർ​ത്ത​യും കാ​ഴ്ച​പ്പാ​ടു​ക​ളും ത​മ്മി​ലു​ള്ള നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ക്കു​ന്ന ചി​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും വ്യ​ക്തി​ക​ളെ​യും സം​ബ​ന്ധി​ച്ചും സ്മൃ​തി ഒ​രു ചാ​ന​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​വെ സൂ​ചി​പ്പി​ച്ചു.

അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന നി​യ​മം സം​ബ​ന്ധി​ച്ചു സ്മൃ​തി വ്യ​ക്ത​ത ന​ൽ​കി​യി​ല്ലെ​ങ്കി​ലും ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കും ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കും കൂ​ച്ചു​വി​ല​ങ്ങി​ടാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഓ​ണ്‍​ലൈ​ൻ ലോ​ക​ത്ത് പു​തി​യ പോ​രാ​ട്ട​ത്തി​നു വ​ഴി​വ​യ്ക്കു​മെ​ന്നു ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.