കേ​ര​ള​ത്തി​നു "സ​ന്തോ​ഷ​'ത്തു​ട​ക്കം; ച​ണ്ഡി​ഗ​ഡി​നെ ഗോ​ൾ​മ​ഴ​യി​ൽ മു​ക്കി
Monday, March 19, 2018 6:01 PM IST
കോ​ൽ​ക്ക​ത്ത: സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നു വി​ജ​യ​ത്തു​ട​ക്കം. ഫൈ​ന​ൽ റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ കേ​ര​ളം ച​ണ്ഡി​ഗ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഒ​ന്നി​നെ​തി​രേ അ​ഞ്ചു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ വി​ജ​യം.

കേ​ര​ള​ത്തി​നാ​യി എം.​എ​സ്.​ജി​തി​ൻ ര​ണ്ടു ഗോ​ൾ നേ​ടി. സ​ജി​ത്ത് പൗ​ലോ​സ്, വി.​കെ.​അ​ഫ്ദാ​ൽ, പ​ക​ര​ക്കാ​ര​ൻ വി.​എ​സ്.​ശ്രീ​ക്കു​ട്ട​ൻ എ​ന്നി​വ​രും കേ​ര​ള​ത്തി​നാ​യി ഗോ​ൾ ക​ണ്ടെ​ത്തി. വി​ശാ​ൽ ശ​ർ​മ ച​ണ്ഡി​ഗ​ഡി​ന്‍റെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി.

ഗ്രൂ​പ്പ് എ​യി​ൽ കേ​ര​ള​ത്തേ​യും ച​ണ്ഡീ​ഗ​ഡി​നെ​യും കൂ​ടാ​തെ മ​ണി​പ്പൂ​ർ, മ​ഹാ​രാ​ഷ്ട, ബം​ഗാ​ൾ ടീ​മു​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.