കേ​ജ​രി​വാ​ൾ വീ​ണ്ടും മാ​പ്പു​പ​റ​ഞ്ഞു; കേ​ന്ദ്ര​മ​ന്ത്രി ഗ​ഡ്ക​രി മാ​ന​ന​ഷ്ട​ക്കേ​സ് പി​ൻ​വ​ലി​ച്ചു
Monday, March 19, 2018 6:25 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വീ​ണ്ടും മാ​പ്പു​പ​റ​ഞ്ഞു. ഇ​ക്കു​റി കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ലാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വി​ന്‍റെ മാ​പ്പു​പ​റ​ച്ചി​ൽ. പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് കേ​ജ​രി​വാ​ൾ ഗ​ഡ്ക​രി​ക്കു വെ​ള്ളി​യാ​ഴ്ച ക​ത്ത​യ​ച്ചു. ഇ​തേ​തു​ട​ർ​ന്ന് മാ​ന​ന​ഷ്ട​ക്കേ​സ് പി​ൻ​വ​ലി​ക്കു​ന്ന​തി​നാ​യി ഗ​ഡ്ക​രി​യും കേ​ജ​രി​വാ​ളും ഡ​ൽ​ഹി കോ​ട​തി​യി​ൽ സം​യു​ക്ത ഹ​ർ​ജി​യും ന​ൽ​കി. തി​ങ്ക​ളാ​ഴ്ച​യാ​ണ് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

വ്യ​ത്യ​സ്ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​വ​രാ​ണു നാം ​ര​ണ്ടു​പേ​രും. താ​ങ്ക​ളെ​ക്കു​റി​ച്ച് ഞാ​ൻ ചി​ല പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​ത് കാ​ര്യ​ങ്ങ​ൾ വേ​ണ്ട​ത്ര മ​ന​സി​ലാ​ക്കാ​തെ​യാ​യി​രു​ന്നു. ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ താ​ങ്ക​ളെ വേ​ദ​നി​പ്പി​ക്കു​ക​യും താ​ങ്ക​ൾ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കു​ക​യും ചെ​യ്തു. ഇ​ത്ത​ര​മൊ​രു സം​ഭ​വ​ത്തി​ൽ ഞാ​ൻ ഖേ​ദി​ക്കു​ന്നു. താ​ങ്ക​ളോ​ട് വ്യ​ക്തി​പ​ര​മാ​യി യാ​തൊ​രു വി​ദ്വേ​ഷ​വും ഇ​ല്ല. ഈ ​പ്ര​ശ്നം ന​മു​ക്ക് ഇ​വി​ടെ​വ​ച്ച് അ​വ​സാ​നി​പ്പി​ക്കു​ക​യും കോ​ട​തി ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്യാം- കേ​ജ​രി​വാ​ൾ ഗ​ഡ്ക​രി​ക്ക് അ​യ​ച്ച ക​ത്തി​ൽ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​പി​ൽ സി​ബ​ലി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ അ​മി​ത് സി​ബ​ലി​നു​മെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ലും കേ​ജ​രി​വാ​ൾ മാ​പ്പു​പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് കേ​ജ​രി​വാ​ൾ അ​മി​തി​നു ക​ത്തെ​ഴു​തി. മു​ൻ പ​ഞ്ചാ​ബ് മ​ന്ത്രി ബി​ക്രം സിം​ഗ് മ​ജീ​ദി​യ​യ്ക്കെ​തി​രെ ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ കേ​ജ​രി​വാ​ൾ മാ​പ്പു പ​റ​ഞ്ഞി​രു​ന്നു. ഇ​ത് പാ​ർ​ട്ടി​യി​ൽ വ​ൻ പൊ​ട്ടി​ത്തെ​റി​ക്കു വ​ഴി​വ​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ കേ​സി​നി​ല്ലെ​ന്നും കോ​ട​തി​യി​ൽ ക​ള​യാ​ൻ ത​ങ്ങ​ൾ​ക്കു സ​മ​യ​മി​ല്ലെ​ന്നു​മാ​ണ് ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യു​ടെ വാ​ദം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.