മൊ​ബൈ​ലി​ൽ സം​സാ​രി​ച്ച് ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
Monday, March 19, 2018 9:19 PM IST
ക​ണ്ണൂ​ർ: ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ റ​ദ്ദാ​ക്കി. ക​ണ്ണൂ​ർ അ​ണ്ട​ല്ലൂ​ർ- പെ​ര​ള​ശേ​രി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ശ്രീ​ഹ​രി ബ​സ് ഡ്രൈ​വ​ർ മു​തി​യ​ങ്ങ​യി​ലെ പ​രി​മ​ട​ത്തി​ൽ മാ​റോ​ളി പി. ​നി​ഖി​ലി​ന്‍റെ ലൈ​സ​ൻ​സാ​ണ് അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​പി. റി​യാ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മൊ​ബൈ​ൽ ഫോ​ണി​ലെ സം​സാ​രം തു​ട​ർ​ന്ന​പ്പോ​ൾ യാ​ത്രി​ക​രി​ൽ ഒ​രാ​ൾ ദൃ​ശ്യം പ​ക​ർ​ത്തി ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടു​ക​യാ​യി​രു​ന്നു. പ​ല​ത​വ​ണ ഡ്രൈ​വ​റോ​ട് ഫോ​ണ്‍ വി​ളി​ച്ച് ബ​സ് ഓ​ടി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞി​ട്ടും ഡ്രൈ​വ​ർ കൂ​ട്ടാ​ക്കാ​തെ അ​പ​ക​ട​മാം​വി​ധം ഫോ​ണ്‍ വി​ളി​ച്ച് ന​ല്ല സ്പീ​ഡി​ൽ ഡ്രൈ​വ് ചെ​യ്യു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ദൃ​ശ്യം ന​വ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​തു സം​ബ​ന്ധി​ച്ച് ക​ണ്ട​ക്ട​റോ​ട് പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ ചി​രി​ച്ചു ത​ള്ളി​യെ​ന്നും കു​റി​പ്പി​ൽ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.