ബി​ഹാ​റി​ൽ ടോര്‍ച്ച്‌ലൈറ്റ് വെ​ളി​ച്ച​ത്തി​ൽ രോ​ഗി​ക്കു ശ​സ്ത്ര​ക്രി​യ !
Monday, March 19, 2018 11:07 PM IST
മു​സ​ഫ​ർ​പു​ർ: ബി​ഹാ​റി​ലെ ആ​ശു​പ​ത്രി​യി​ൽ ടോര്‍ച്ച്‌ലൈറ്റ് വെ​ളി​ച്ച​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ രോ​ഗി​യെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​ക്കി. മു​സ​ഫ​ർ​പൂ​രി​ലെ സ​ദ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വ​മെ​ന്ന് എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട സ്ത്രീ​യെ​യാ​ണ് ടോര്‍ച്ച്‌ലൈറ്റ് വെ​ളി​ച്ച​ത്തി​ൽ ശ​സ്ത്ര​ക്രി​യ ചെ​യ്ത​ത്. രോ​ഗി​ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ശ്ച​യി​ക്കു​ന്പോ​ൾ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യു​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്ന് ടോ​ർ​ച്ച് വെ​ളി​ച്ച​ത്തി​ൽ ശ​സ്ത്ര​ക്രി​യ ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​തി​ക​ര​ണം അ​റി​വാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.