വെനസ്വേലൻ ഡിജിറ്റിൽ കറൻസിക്ക് അമേരിക്കയിൽ നിരോധനം
Tuesday, March 20, 2018 6:59 AM IST
വാഷിംഗ്ടൺ: വെനസ്വലൻ ഡിജിറ്റിൽ കറൻസിക്ക് നിരോധനമേർപ്പെടുത്തി ട്രംപ് ഭരണകൂടം. തിങ്കളാഴ്ചയാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ ഒപ്പുവച്ചത്. അമേരിക്കയിൽ നിന്നുള്ളതോ അമേരിക്കയുമായി ബന്ധപ്പെട്ടതോ ആയ ഒരു സാമ്പത്തിക ഇടപാടിനും ഇനിമുതൽ വെനസ്വേലൻ ഡിജിറ്റിൽ കറൻസി ഉപയോഗിക്കരുതെന്നാണ് ഉത്തരവ്.

വെനസ്വേലയുടെ പുതിയ പെട്രോ ക്രിപ്റ്റോ കറൻസി തട്ടിപ്പാണെന്നും ട്രംപ് ഭരണകൂടം കുറ്റപ്പെടുത്തി. അമേരിക്കൻ നിയമങ്ങൾ മറികടന്ന് ആരെങ്കിലും വെനസ്വേലൻ കറൻസി ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെട്ടാൽ ശിക്ഷാനടപടികളുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.