മു​ഖ്യ​മ​ന്ത്രി​യു​ടെ പൈ​ല​റ്റ് വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; നാ​ല് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്
Tuesday, March 20, 2018 9:45 PM IST
കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ലെ വാ​ള​ക​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പൈ​ല​റ്റ് വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ നാ​ല് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. വാ​ള​ക​ത്തി​നു സ​മീ​പം പ​ന​വേ​ലി​യി​ൽ പോ​ലീ​സ് ജീ​പ്പ് കെ​എ​സ്ആ​ർ​ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

പി​ണ​റാ​യി​യു​ടെ വാ​ഹ​ന​ത്തി​നു മു​മ്പേ പൈ​ല​റ്റാ​യി​പോ​യ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ പോ​ലീ​സ് വാ​ഹ​നം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.