കെ​ട്ടു​കാ​ഴ്ച​യ്ക്കി​ടെ തേ​രി​ന്‍റെ ച​ട്ട​ക്കൂ​ടി​ൽ ത​ല​യ​ടി​ച്ച് വീ​ണ് ഒ​രാ​ൾ മ​രി​ച്ചു
Tuesday, March 20, 2018 9:59 PM IST
കാ​യം​കു​ളം: അ​ശ്വ​തി ഉ​ത്സ​വ കെ​ട്ടു​കാ​ഴ്ച​യ്ക്കി​ടെ തേ​രി​ന്‍റെ ച​ട്ട​ക്കൂ​ടി​ൽ ത​ല​യ​ടി​ച്ച് വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. കാ​യം​കു​ളം പു​തു​പ്പ​ള്ളി തെ​ക്ക് ഹ​രി​മം​ഗ​ല​ത്ത് ഷ​ബി മോ​ൻ (45) ആ​ണ് മ​രി​ച്ച​ത്. കാ​യം​കു​ളം പു​തു​പ്പ​ള്ളി ദേ​വി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ അ​ശ്വ​തി ഉ​ത്സ​വ​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കെ​ട്ടു​കാ​ഴ്ച ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ശേ​ഷം തേ​ര് പി​ന്നോ​ട്ടെ​ടു​ക്കു​മ്പോ​ൾ ഇ​തി​ന്‍റെ ച​ട്ട​ക്കൂ​ടി​ൽ ഷ​ബി​മോ​ൻ ത​ല​യ​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഷ​ബി​മോ​നെ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഷ​ബി​മോ​ൻ ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ ഡ്രൈ​വ​റാ​ണ്.

കെ​ട്ടു​കാ​ഴ്ച​യു​ടെ തേ​രി​ന്‍റെ ച​ക്ര​ത്തി​ന​ടി​യി​ൽ പെ​ട്ട് മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. പു​തു​പ്പ​ള്ളി കു​റ്റി അ​യ്യ​ത്ത് വീ​ട്ടി​ൽ ര​ഞ്ജി​ത്തി​നാ​ണ് (40) പ​രി​ക്കേ​റ്റ​ത്. ര​ഞ്ജി​ത്തി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.