പ​ഞ്ചാ​ബി​ൽ ക​വ​ർ​ച്ച​ക്കാ​ർ ബാ​ങ്കി​ൽ​നി​ന്നും 18 ല​ക്ഷം ത​ട്ടി​യെ​ടു​ത്തു
Tuesday, March 20, 2018 11:18 PM IST
ലു​ധി​യാ​ന: പ​ഞ്ചാ​ബി​ൽ ആ​യു​ധ​ധാ​രി​ക​ളാ​യ ക​വ​ർ​ച്ച​ക്കാ​ർ സ്വ​കാ​ര്യ​ബാ​ങ്കി​ൽ​നി​ന്നും 18 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. ലു​ധി​യാ​ന-​ഫെ​റോ​സ്പു​ർ പാ​ത​യി​ൽ ബ​രേ​വാ​ലി​ൽ ആ​യി​രു​ന്നു സം​ഭ​വം. ബാ​ങ്കി​ലേ​ക്കു കൊ​ണ്ടു​വ​ന്ന പ​ണം ര​ണ്ടു പേ​ർ ചേ​ർ​ന്ന് ക​വ​ർ​ന്നെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സ്വ​കാ​ര്യ ഏ​ജ​ൻ​സി ബാ​ങ്കി​ലേ​ക്ക് പ​ണം എ​ത്തി​ക്കു​മ്പ​ൾ വെ​ളി​യി​ൽ കാ​ത്തു​നി​ന്ന ക​വ​ർ​ച്ച​ക്കാ​ർ ചാ​ടി​വീ​ണ് പ​ണം അ​ട​ങ്ങു​ന്ന ബാ​ഗ് ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞു. ക​വ​ർ​ച്ച​ക്കാ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.