ഡൽഹിയിൽ സഹോദരങ്ങൾ കനാലിൽ മുങ്ങി മരിച്ചു
Wednesday, March 21, 2018 9:33 PM IST
ന്യൂഡൽഹി: ഡൽഹിയിൽ സഹോദരങ്ങൾ കനാലിൽ മുങ്ങി മരിച്ചു. ബദർപൂരിലാണ് സംഭവം.ഇവിടുത്തെ ആഗ്ര കനാലിലാണ് കുട്ടികൾ മുങ്ങിത്താഴ്ന്നത്. കനാലിനു സമീപം കളിച്ചുകൊണ്ടിരുന്ന അഭിഷേക് (14) വിശേഷ് (12) എന്നിവരാണ് മുങ്ങി മരിച്ചത്.

വിശേഷ് അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണത് കണ്ട സഹോദരൻ അയാളെ രക്ഷിക്കാനായി ചാടിയതാണെന്നും എന്നാൽ ഇരുവരും ഒരുമിച്ച് മുങ്ങിപ്പോവുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.