അപൂർവ രോഗത്തിന്‍റെ പിടിയിൽ ഭാര്യയും മക്കളും; ആശ്രയമില്ലാതെ സാജൻ
Thursday, March 22, 2018 1:28 AM IST
ആ​ർ​ത്തു​ല്ല​സി​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ മ​ക്ക​ളും ത​ണ​ലാ​യി ഒ​പ്പം നി​ന്ന ഭാ​ര്യ​യും മാ​റാ​രോ​ഗ​ത്തി​ന് അ​ടി​മ​യാ​യാ​ൽ എ​ന്തു ചെ​യ്യും. അ​ത്ത​ര​മൊ​രു ദു​ര​ന്ത​ത്തി​ന് മു​ന്നി​ൽ പ​ക​ച്ചു നി​ൽ​ക്കു​ക​യാ​ണ് സാ​ജ​ൻ. കോ​ട്ട​യം ജി​ല്ല​യി​ലെ പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ 28-ാം മൈ​ൽ സ്വ​ദേ​ശി​യാ​ണ് മു​തു​കാ​ട്ടി​ൻ​പു​റ​ത്ത് വീ​ട്ടി​ൽ സാ​ജ​ൻ. സാ​ജ​ന്‍റെ മ​ക്ക​ളാ​യ അ​ല​ൻ (13), സെ​മി​ൽ (11), ഭാ​ര്യ ജാ​ൻ​സി എ​ന്നി​വ​ർ​ക്കാ​ണ് ചി​കി​ത്സ​യി​ല്ലാ​ത്ത ന്യൂ​റോ ഡി ​ജ​ന​റേ​റ്റീ​വ് ഡി​സീ​സ് എ​ന്ന രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

മൂ​ന്നാം വ​യ​സി​ൽ മൂ​ത്ത​മ​ക​ൻ സെ​മി​ലി​നാ​ണ് ആ​ദ്യം രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ന്ന​ത്. കു​റ​ച്ചു നാ​ളു​ക​ൾ​ക്ക് ശേ​ഷം അ​ല​നും ഇ​തേ​രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. രോ​ഗം ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന് മു​ൻ​പ് മാ​താ​പി​താ​ക്ക​ൾ കു​ഞ്ഞു​ങ്ങ​ളെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ചി​കി​ത്സ​യ്ക്ക് കൊ​ണ്ടു​പോ​യി. സാ​ജ​നും ജാ​ൻ​സി​യും മ​ക്ക​ളെ ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഒ​രു​പാ​ട് ചി​കി​ത്സ​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ​യാ​ണ് ഭ​ർ​ത്താ​വി​ന് താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്ന ജാ​ൻ​സി​യും ഇ​തേ രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ ഓ​ടി ത​ള​ർ​ന്ന സാ​ജ​ൻ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ്.

എ​റ​ണാ​കു​ളം ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ലെ സീ​നി​യ​ർ പീ​ഡി​യാ​ട്രി​ക് ന്യൂ​റോ​ള​ജി​സ്റ്റ് ഡോ.​അ​ക്ബ​ർ മു​ഹ​മ്മ​ദ് ചെ​റ്റാ​ലി​ലാ​ണ് മൂ​വ​രെ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. ചി​കി​ത്സ​യി​ല്ലാ​ത്ത അ​പൂ​ർ​വ രോ​ഗ​മാ​ണെ​ങ്കി​ലും വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കും പ്ര​ത്യേ​ക പ​രി​ച​ര​ണ​ത്തി​നും വെ​ല്ലൂ​ർ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മൂ​വ​രെ​യും കൊ​ണ്ടു​പോ​ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി വെ​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​വ​രു​ടെ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞു. എ​ന്നാ​ൽ പ​ര​സ​ഹാ​യ​മി​ല്ലാ​തെ നീ​ങ്ങാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടു​ള്ള മൂ​വ​രെ​യും വെ​ല്ലൂ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ പോ​ലും നി​വൃ​ത്തി​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് സാ​ജ​ൻ.

നി​ല​വി​ൽ മൂ​വ​ർ​ക്കും മൂ​ന്ന് മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ട്. സ​ർ​ക്കാ​ർ വാ​തി​ലു​ക​ളി​ൽ ഒ​രു​പാ​ട് മു​ട്ടി​നോ​ക്കി​യെ​ങ്കി​ലും ആ​രും സാ​ജ​ന്‍റെ വി​ഷ​മ​ങ്ങ​ൾ കേ​ട്ടി​ല്ല. മ​രു​ന്നി​നും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ഒ​രാ​ൾ​ക്ക് 4,000 രൂ​പ​യോ​ളം പ്ര​തി​മാ​സം ചി​ല​വു​ണ്ട്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ സാ​ജ​ൻ ചി​കി​ത്സ​യ്ക്കും നി​ത്യ​ച്ചെ​ല​വി​നു​മു​ള്ള മാ​ർ​ഗം തേ​ടി അ​ല​യു​ക​യാ​ണ്.

ത​ന്‍റെ ചെ​റി​യ തൊ​ഴി​ലു​കൊ​ണ്ട് ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും പ​ട്ടി​ണി മാ​റ്റാ​ൻ സാ​ജ​ന് ക​ഴി​യു​ന്നു​ണ്ട്. എ​ന്നാ​ൽ ചി​കി​ത്സ​യ്ക്കും പ​രി​ശോ​ധ​ന​ക​ൾ​ക്കും വ​രു​ന്ന വ​ലി​യ തു​ക ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ക്കു​ക​യാ​ണ്. കു​ഞ്ഞു​മ​ക്ക​ളും ഭാ​ര്യ​യും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ സ​ഹാ​യ​ത്തി​നാ​യി സാ​ജ​ൻ സു​മ​ന​സു​ക​ൾ​ക്ക് മു​ന്നി​ൽ കൈ​നീ​ട്ടു​ക​യാ​ണ്.

സ​ഹാ​യം Deepika Charitable Turst ​ നു ​​South India Bank ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​ന്പ​ർ 00370730 00003036 IFSC Code SIBL 0000037 ​​ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം cfo@deepika.com ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് (91) 93495 99068.

ചാരിറ്റി വിവരങ്ങൾക്ക്..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.