അ​ഞ്ചു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; ബ​ന്ധു​ക്ക​ളാ​യ കൗ​മാ​ര​ക്കാ​ർ അ​റ​സ്റ്റി​ൽ
Monday, April 16, 2018 11:17 PM IST
വാ​റ​ങ്ക​ൽ: തെ​ല​ങ്കാ​ന​യി​ൽ അ​ഞ്ചു വ​യ​സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. വാ​റ​ങ്ക​ലി​ലെ ഹ​നം​കൊ​ണ്ട​യി​ൽ​നി​ന്നാ​ണ് കൗ​മാ​ര​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബാ​ലി​ക​യു​ടെ മാ​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. ര​ണ്ടു പ്ര​തി​ക​ളും പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളാ​ണ്.

ഒ​രു മാ​സം മു​ന്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബാ​ലി​ക​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ൽ മു​റി​വു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മാ​താ​വ്, ബാ​ലി​ക​യു​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണു പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ക​ത്വ, ഉ​ന്നാ​വോ പീ​ഡ​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യം പ്ര​തി​ഷേ​ധി​ക്കു​ന്പോ​ഴാ​ണ് തെ​ല​ങ്കാ​ന​യി​ലെ പീ​ഡ​ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റത്തു​വ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.