യുപിയിൽ നിയമസഭാ കൗൺസിലിലേക്ക് 13 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
Tuesday, April 17, 2018 6:39 AM IST
ല​ക്നോ: യു​പി നി​യ​മ​സ​ഭാ കൗ​ൺ​സി​ലി​ലേ​ക്ക് ര​ണ്ടു മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ 13 സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ല. 13 സീ​റ്റി​ലേ​ക്ക് 13 പേ​ർ മാ​ത്രം പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തു​മൂ​ല​മാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​യ​ത്.

ബി​ജെ​പി​യു​ടെ പ​ത്തു പേ​രും എ​സ്പി, ബി​എ​സ്പി, അ​പ്നാ ദ​ൾ എ​ന്നി​വ​യു​ടെ ഓ​രോ സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മ​ഹേ​ന്ദ്ര സിം​ഗ്, മൊ​ഹ്സി​ൻ റാ​സ എ​ന്നി​വ​രാ​ണു ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ലി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ന്ത്രി​മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.