ഓ​സ്ട്രേ​ലി​യ​യി​ൽ തീ​പി​ടി​ത്തം; മൂ​ന്നു പേ​ർ മ​രി​ച്ചു
Tuesday, April 17, 2018 8:39 AM IST
ബ്രി​സ്ബെ​യ്ൻ: ഓ​സ്ട്രേ​ലി​യ​യി​ലെ ബ്രി​സ്ബെ​യ്നി​ലു​ള്ള വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. ര​ണ്ട് സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നു​മാ​ണ് മ​രി​ച്ച​ത്. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് ആ​ളി​പ്പ​ട​ര്‍​ന്ന തീ​യ​ണ​ച്ച​ത്.

തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. ശ​ക്ത​മാ​യ പൊ​ട്ടി​ത്തെ​റി​ക്ക് ശേ​ഷ​മാ​ണ് വീ​ട്ടി​ൽ തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് അ​യ​ൽ​ക്കാ​രു​ടെ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.