ഹ​ർ​ത്താ​ൽ അക്രമം: ശ​ക്ത​മാ​യ ​ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് ഡിജിപി
Tuesday, April 17, 2018 1:23 PM IST
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത് ചില സംഘടനകൾ ന​ട​ത്തി​യ ഹ​ർ​ത്താ​ലിന്‍റെ മറവിൽ പൊ​തു​മു​ത​ൽ ന​ശീ​ക​ര​ണ​വും അ​തി​ക്ര​മ​വും ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ. വ​ട​ക്ക​ൻ​ജി​ല്ല​ക​ളി​ലാ​ണ് ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഹ​ന ഗ​താ​ഗ​തം ത​ട​സപ്പെ​ടു​ത്ത​ലും അ​തി​ക്ര​മ​ങ്ങ​ളും കൂ​ടു​ത​ലാ​യു​ണ്ടായ​ത്. അ​തി​ക്ര​മ​ങ്ങ​ളി​ൽ മു​പ്പ​തോ​ളം പോ​ലീ​സു​കാ​ർ​ക്കും കെഎ​സ്ആ​ർടിസി ജീ​വ​ന​ക്കാ​രും മ​റ്റു​ള്ള​വ​രു​മു​ൾ​പ്പെ​ടെ നി​ര​വ​ധി​ പേ​ർ​ക്ക് പരിക്കേറ്റിരുന്നു. ഹർത്താലിന്‍റെ മറവിൽ വാഹനങ്ങൾക്കും കടകൾക്കും പോലീസിനും എതിരേ അക്രമം അരങ്ങേറുകയും ചെയ്തു.

ഹർത്താലിലെ അഴിഞ്ഞാട്ടവുമായി ബ​ന്ധ​പ്പെ​ട്ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ഇ​രു​നൂ​റ്റി​യ​ന്പ​തി​ലെ​റെ പേ​രെ ഇ​തി​ന​കം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. അ​ക്ര​മം ത​ട​യു​ന്ന​തി​നു​ള്ള മ​റ്റു മു​ൻ​ക​രു​ത​ലു​ക​ൾ ന​ട​പ​ടി​ക​ളും പോ​ലീ​സ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആ​രു​ടെ​യും പേ​രി​ല​ല്ലാ​തെ സമൂഹ മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് മു​ന്ന​റി​യി​പ്പി​ല്ലാ​തെ ന​ട​ത്തു​ന്ന ഇ​ത്ത​രം ആ​ഹ്വാ​ന​ങ്ങ​ൾ സാ​മൂ​ഹി​ക​ വി​രു​ദ്ധ​ശ​ക്തി​ക​ൾ മു​ത​ലെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ അ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തും. ഭാ​വി​യി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യു​ള്ള ഇ​ത്ത​രം ആ​ഹ്വാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​യു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഡിജിപി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.