ആലുവയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
Tuesday, April 17, 2018 1:30 PM IST
ആ​ലു​വ: വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​ക്കേസിൽ എ​സ്പി​യു​ടെ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രവർത്തകർ ആ​ലു​വ​ പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാ​രി​ക്കേ​ഡ് ത​ക​ർ​ത്തു പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​യ്ക്കു അ​തി​ക്ര​മി​ച്ചു​ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അധ്യക്ഷൻ ഡീ​ൻ കു​ര്യാ​ക്കോ​സ് ഉൾപ്പടെയുള്ളവർക്ക് പ​രി​ക്കേ​റ്റു.

റൂറൽ എസ്പി എ.​വി.ജോ​ർ​ജ് നി​യോ​ഗി​ച്ച റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സ് (ആ​ർ​ടി​എ​ഫ്) ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് മരിച്ച ശ്രീ​ജി​ത്തി​നെ ആ​ദ്യം മ​ർ​ദി​ച്ച​തെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്പി​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മാ​ർ​ച്ച്. അ​തേ​സ​മ​യം, മാ​ർ​ച്ചി​നു​ നേ​രെ പോ​ലീ​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​വ​ർ​ത്ത​ക​ർ ആലുവ ടൗണിൽ ഉപരോധ സമരം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.