ഹർത്താൽ ആക്രമണങ്ങൾ സംശയാസ്പദമെന്ന് എസ്ഡിപിഐ
Tuesday, April 17, 2018 3:47 PM IST
കോഴിക്കോട്: ജമ്മു കാഷ്മീരിൽ കൊല്ലപ്പെട്ട എട്ട് വയസുകാരിക്ക് നീതി ആവശ്യപ്പെട്ട് തിങ്കളാഴ്ച കേരളത്തിൽ നടന്ന ഹർത്താലിലുണ്ടായ ആക്രമണങ്ങൾ സംശയാസ്പദമാണെന്ന് എസ്ഡിപിഐ. ഹർത്താലുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന ആരോപണം ശരിയല്ല. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായിവരിൽ എസ്ഡിപിഐ പ്രവർത്തകരായിട്ടുള്ളത് ഇരുപതിൽ താഴെ ആളുകൾ മാത്രമാണെന്നും നേതൃത്വം വിശദീകരിച്ചു.

ഹർത്താൽ ദിവസം ഉച്ചയ്ക്ക് ശേഷം നടന്ന അക്രമ സംഭവങ്ങളിൽ സമഗ്രമായ അന്വേഷണം വേണം. എസ്ഡിപിഐ പ്രവർത്തകരാണ് ഹർത്താലുമായി ബന്ധപ്പെട്ട ആക്രമണങ്ങൾക്ക് പിന്നിലെന്ന പ്രചരണം ദുരുദ്ദേശപരമാണെന്നും നേതൃത്വം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.